എം.വി വിഷ്ണു നമ്പൂതിരിയ്ക്ക് ആദരാഞ്ജലികള്‍
കണ്ണൂര്‍: ഫോക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ ഡോ.എം.വി വിഷ്ണു നമ്പൂതിരി (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അധ്യാപകന്‍, നാടന്‍ കലാഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കേരളത്തില്‍ ഫോക്‌ലോര്‍ പഠന ഗവേഷണത്തിന് തുടക്കംകുറിച്ചവരില്‍ പ്രമുഖനായിരുന്നു.
തെയ്യത്തെക്കുറിച്ചും തോറ്റംപാട്ടുകളെക്കുറിച്ചും ആഴത്തിലുള്ള ഗവേഷണമാണ് അദ്ദേഹം നടത്തിയത്. ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാനായിരുന്നപ്പോള്‍ നാടന്‍ കലകളെ പ്രോത്സാഹിപ്പിക്കാന്‍ ഒട്ടേറെ നടപടികള്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. പ്രശസ്തമായ ഫോക്‌ലോര്‍ നിഘണ്ടു ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച വിഷ്ണു നമ്പൂതിരി 40 വര്‍ഷക്കാലം ഈ രംഗത്ത് സജീവമായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ഫോക്‌ലോര്‍ അക്കാദമിയുടെ പ്രഥമ അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള ലളിതകലാ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. ഭാര്യ: സുവര്‍ണ്ണിനി.മക്കള്‍: സുബ്രഹ്മണ്യന്‍, ഡോ.ലളിതാംബിക, മുരളീധരന്‍.
Comments are closed.