ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ഫിലാഡല്‍ഫിയ: ജൂലൈ അഞ്ച് മുതല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ വാലി ഫോര്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 18-ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷനോട് അനുബന്ധിച്ച് നല്‍കുന്ന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതായി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, സാഹിത്യ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി കുര്യന്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു
ആഗോളതലത്തിലുള്ള എഴുത്തുകാരായ മലയാളികളെ ഉള്‍പ്പെടുത്തിയ മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.
യു.എസ്.എ.യില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍
1. ഫൊക്കാന മുട്ടത്തു വര്‍ക്കി നോവല്‍ പുരസ്‌കാരം – രാജേഷ് ആര്‍. ശര്‍മ്മയുടെ ചുവന്ന ബാഡ്ജ്
2. ഫൊക്കാന വൈക്കം മുഹമ്മദ് ബഷീര്‍ ചെറുകഥാ പുരസ്‌കാരം- കെ.വി. പ്രവീണിന്റെ ഓര്‍മ്മച്ചിപ്പ്
3. ഫൊക്കാന ചങ്ങമ്പുഴ കവിതാ പുരസ്‌കാരം- മാര്‍ഗരറ്റ് ജോസഫിന്റെ സാമഗീതം
4. ഫൊക്കാന ആഴീക്കോട് ലേഖന, നിരൂപണ പുരസ്‌കാരം- എതിരന്‍ കതിരവന്റെ മലയാളിയുടെ ജനിതകം
ആഗോളതല പുരസ്‌കാരങ്ങള്‍
1. ഫൊക്കാന മുട്ടത്തു വര്‍ക്കി നോവല്‍ പുരസ്‌കാരം- സംഗീതാ ശ്രീനിവാസന്റെ ആസിഡ്
2. ഫൊക്കാന വൈക്കം മുഹമ്മദ് ബഷീര്‍ ചെറുകഥാ പുരസ്‌കാരം-ഇ. സന്തോഷ് കുമാറിന്റെ ഒരാള്‍ക്ക് എത്ര മണ്ണു വേണം
3. ഫൊക്കാന ചങ്ങമ്പുഴ കവിതാ പുരസ്‌കാരം- എസ്. രമേശന്റെ ഈ തിരുവസ്ത്രം ഞാന്‍ ഉപേക്ഷിക്കുകയാണ്
4. ഫൊക്കാന അഴീക്കോട് ലേഖന നിരൂപണ പുരസ്‌കാരം- സണ്ണി കപിക്കാടിന്റെ ജനതയും ജനാധിപത്യവും
5. ഫൊക്കാന നവമാധ്യമ പുരസ്‌കാരം- ഡോ. സുരേഷ് സി. പിള്ളയുടെ തന്മാത്രം
6. ഫൊക്കാന കുഞ്ഞുണ്ണി മാഷ് ബാലസാഹിത്യ പുരസ്‌കാരം – എം. ആര്‍. രേണുകുമാറിന്റെ അര സൈക്കിള്‍
7. ഫൊക്കാന കമലാദാസ് ആംഗലേയ സാഹിത്യ പുരസ്‌കാരം- സ്വാതി ശശിധരന്റെ Rain Drops on My Memory Yactht
ആഗോളതല പുരസ്‌കാരങ്ങള്‍ തിരഞ്ഞെടുത്ത ജഡ്ജിങ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ഭാഷാപോഷിണിയുടെ ചീഫ് എഡിറ്റര്‍ കെ. സി. നാരായണനായിരുന്നു. പ്രൊഫ.ഡോ. എസ്. ശാരദക്കുട്ടിയും, പ്രൊഫ.ഡോ. ഷാജി ജേക്കബുമായിരുന്നു മറ്റ് കമ്മിറ്റിയംഗങ്ങള്‍.
യു.എസ്.എ., കാനഡ പുരസ്‌കാരങ്ങള്‍ തിരഞ്ഞെടുത്തത് പ്രൊഫ.കോശി തലയ്ക്കല്‍ അധ്യക്ഷനായ കമ്മിറ്റിയായിരുന്നു. മുരളി ജെ. നായര്‍, ഡോണ മയൂര, വര്‍ഗീസ് പ്ലാമൂട്ടില്‍ എന്നിവരാണ് മറ്റ് കമ്മിറ്റിയംഗങ്ങള്‍. ആംഗലേയ സാഹിത്യ പുരസ്‌കാരത്തിനുള്ള കൃതി തിരഞ്ഞെടുത്തത് പ്രൊഫ. സണ്ണി മാത്യൂസ് അധ്യക്ഷനായ കമ്മിറ്റിയായിരുന്നു. പ്രൊഫ. തോമസ് കെ. ഐ., മുകുന്ദന്‍ പാര്‍ത്ഥസാരഥി എന്നിവരായിരുന്നു മറ്റ് കമ്മിറ്റിയംഗങ്ങള്‍.
മലയാള ഭാഷയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുവാനായി ഫൊക്കാന ചെയ്തുവരുന്ന സേവനങ്ങളുടെ ഭാഗമാണ് ഈ പുരസ്‌കാരങ്ങളെന്നും ഇതില്‍ സഹകരിച്ച എല്ലാ സാഹിത്യകാരന്മാര്‍ക്കും പുരസ്‌കാര നിര്‍ണ്ണയത്തില്‍ സഹായിച്ച കമ്മിറ്റി അധ്യക്ഷന്മാര്‍ക്കും അംഗങ്ങള്‍ക്കും ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നുവെന്നും ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
Comments are closed.