DCBOOKS
Malayalam News Literature Website

ഫൊക്കാനയുടെ 2022 – 24 വർഷങ്ങളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു

ഫൊക്കാനയുടെ 2022 – 24 വർഷങ്ങളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ഫൊക്കാന തകഴി ശിവശങ്കരപ്പിള്ള Textപുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വേണുഗോപാലൻ കോക്കോടന്റെ ‘കൂത്താണ്ടവർ’ എന്ന നോവലിനു ലഭിച്ചു.

മറ്റ് പുരസ്കാരങ്ങൾ

🎖️ ഫൊക്കാന കാരൂർ നീലകണ്ഠപ്പിള്ള പുരസ്‌കാരം: ചെറുകഥ ബോൺസായി മരത്തണലിലെ ഗിനിപ്പന്നികൾ – ബിജോ ജോസ് ചെമ്മാന്ത്ര. ഫിത്ർ സകാത്ത് – എസ്. അനിലാൽ.

🎖️ഫൊക്കാന എൻ. കെ. ദേശം പുരസ്‌കാരം: കവിത ഒക്ടോബർ – സിന്ധു നായർ

🎖️ഫൊക്കാന സുകുമാർ അഴീക്കോട് പുരസ്‌കാരം: ലേഖനം/നിരൂപണം അഗ്നിച്ചീളുകൾ – ജയൻ വർഗീസ്
ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് – സോണി തോമസ് അമ്പൂക്കൻ

🎖️ഫൊക്കാന എം.എൻ. സത്യാർത്ഥി പുരസ്‌കാരം: തർജ്ജമ Draupadi the Avatar – Dr. Sukumar Canada

🎖️ഫൊക്കാന കമലാ ദാസ് പുരസ്കാരം (ആംഗലേയ സാഹിത്യം)  CASA LOCA (The Mad House) – J Avaran
By Choice – Vinod Mathew

പ്രമുഖ അമേരിക്കൻ മലയാളി സാഹിത്യകാരനും കോളേജ് അദ്ധ്യാപകനുമായ പ്രൊഫ. കോശി തലയ്ക്കൽ അദ്ധ്യക്ഷനായ ജഡ്ജിംഗ് കമ്മിറ്റിയാണ് മലയാള രചനകളുടെ പുരസ്കാരത്തിന് അർഹരായവരെ തിരഞ്ഞെടുത്തത്. ആംഗലേയ സാഹിത്യ പുരസ്കാരത്തിനുള്ള കൃതികൾ തിരഞ്ഞെടുത്തത് സാഹിത്യകാരനും കോളേജ് അദ്ധ്യാപകനുമായ പ്രൊഫ. സണ്ണി മാത്യൂസ് അദ്ധ്യക്ഷനായ ജഡ്ജിംഗ് കമ്മിറ്റിയാണ്. മികച്ച സാഹിത്യകാരന്മാരും നിരൂപകരും അടങ്ങിയതായിരുന്നു ജഡ്ജിംഗ് കമ്മിറ്റി.

Comments are closed.