ആയിരത്തിലധികം പുസ്തകങ്ങള്‍ 50% വിലക്കുറവില്‍ ഇ-ബുക്കുകളായി! ആഘോഷിക്കൂ ഈ സ്വാതന്ത്ര്യദിനം ഡിസി ബുക്‌സിനൊപ്പം!
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിസി ബുക്‌സ് ഒരുക്കുന്ന ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ FREEDOM BOOK BASH- ല്‍ ഇ-ബുക്കുകള്‍ക്ക് മികച്ച ഓഫറുകള്‍. മലയാളത്തിലെ ടോപ്പ് സെല്ലേഴ്‌സ് ഉള്‍പ്പെടെ എല്ലാ പുസ്തകങ്ങളും ഇപ്പോള്‍ വായനക്കാര്‍ക്ക് 50 ശതമാനം വിലക്കുറവില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഈ ആനുകൂല്യത്തിനു പുറമേ 19 രൂപാ മുതല്‍ 199 രൂപാ വരെയുള്ള ബുക്ക് ഷെല്‍ഫുകളും സൗജന്യ പുസ്തകക്കൂട്ടങ്ങളും പുസ്തകപ്രേമികള്‍ക്കായി കാത്തിരിക്കുന്നു. നാല് ദിവസം (ഓഗസ്റ്റ് 14, 15, 16, 17 തീയതികളില്‍ വായനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും.
സൈറ്റില്‍ നിന്നും നിങ്ങളുടെ ഇഷ്ട പുസ്തകങ്ങള്‍ പകുതിവിലയില്‍ ഡൗണ്‍ലോഡ് ചെയ്ത് ഡിസി ബുക്‌സ് ആപ്പ് വഴി വായിക്കാം. മലയാളത്തില്‍ എഴുതപ്പെട്ട പഴയകാല ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉള്‍ക്കൊള്ളിച്ച് ആയിരത്തിലധികം കൃതികളുള്ള വളരെ വിശാലമായ ഒരു ഡിജിറ്റല്‍ ലൈബ്രറിയാണ് ഡിസി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാനക്ഷേത്രങ്ങളെക്കുറിച്ചുമറിയാന്‍ വായനക്കാരെ സഹായിക്കുന്ന ‘ക്ഷേത്രവിജ്ഞാനകോശത്തിന്റെ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പതിപ്പുകളും ഇപ്പോള്‍ ലഭ്യമാണ്.
വായിച്ചാലും വായിച്ചാലും തീരാത്ത വൈക്കം മുഹമ്മദ് ബഷീറിന്റേതുള്‍പ്പെടെ മറ്റനവധി എഴുത്തുകാരുടെ നിരവധി പുസ്തകങ്ങള്‍ ഇ-ബുക്കായി 19.99 രൂപയ്ക്ക് ഡൗണ്‍ലോഡ് ചെയ്യാനും, മാധവിക്കുട്ടി, എം മുകുന്ദന്‍, സുഗതകുമാരി, ഒ.എന്‍.വി തുടങ്ങിയ എഴുത്തുകാരുടെ പുസ്തകങ്ങള്‍ 49 രൂപയക്ക് ഡൗണ്‍ലോഡ് ചെയ്യാനും അവസരമുണ്ട്.
തുറന്നെഴുത്തുകളിലൂടെ മലയാളിയെ ഞെട്ടിച്ച കെ.ആര്‍ മീരയുടെയും, എസ് ഹരീഷിന്റെയും സാറാ ജോസഫിന്റെയും, നളിനി ജമീലയുടെയുമൊക്കെ പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഇപ്പോള്‍ 69 രൂപയ്ക്ക് സ്വന്തമാക്കാം.മലയാളിക്ക് ഉദ്വേഗജനകമായ വായനാനുഭവം സമ്മാനിച്ച െ്രെകംത്രില്ലറുകളും, ആത്മകഥകളുമൊക്കെ ഇ-ബുക്കുകളായി അവിശ്വസനീയമായ വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുണ്ട്. സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങളും ചരിത്ര സഹായികളുമുള്‍പ്പെടെ ഇഷ്ടപുസ്തകങ്ങളുടെ കോംബോകളുമായി 149 രൂപാ, 199 രൂപാ ബുക്ക് ഷെല്‍ഫുകളും ലഭ്യമാണ്.
കൂടാതെ നിരവധി പുതിയ പുസ്തകങ്ങളും ഇപ്പോള്‍ പകുതി വിലയില്‍ ഡൗണ്‍ലോഡ് ചെയ്യാം.
Comments are closed.