ഏറെ ഇഷ്ടം തോന്നിയ അഞ്ചു പുസ്തകങ്ങള്‍; കൃഷ്ണപ്രഭ സംസാരിക്കുന്നു
ഏറെ പ്രിയപ്പെട്ട അഞ്ചു പുസ്തകങ്ങളെ പരിചയപ്പെടുത്തി നടിയും വ്‌ലോഗറും നര്‍ത്തകിയുമായ കൃഷ്ണപ്രഭ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം തന്റെ ഇഷ്ടപുസ്തകങ്ങളെക്കുറിച്ച് മനസ്സുതുറന്നത്. പുസ്തകങ്ങളോടുള്ള ഇഷ്ടം കേവലം അഞ്ചെണ്ണത്തില്‍ ഒതുക്കാന്‍ സാധിക്കില്ലെന്നും കൃഷ്ണപ്രഭ പറയുന്നു.
സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം‘, സമുദ്രശില, വി ജെ ജയിംസിന്റെ ‘നിരീശ്വരന്’, ടി ഡി രാമകൃഷ്ണന്റെ മാമാ ആഫ്രിക്ക, മിഷ് ആല്‍ബമിന്റെ ‘ദ് മാജിക് സ്ട്രിങ്‌സ് ഓഫ് ഫ്രാങ്കി പ്രസ്റ്റോ’ എന്നീ പുസ്തകങ്ങളാണ് കൃഷ്ണപ്രഭയുടെ ഇഷ്ടപുസ്തകങ്ങള്‍.
ബെന്യാമിന്റെ ആടുജീവിതം, മഞ്ഞവെയില്‍ മരണങ്ങള്‍, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, കുട നന്നാക്കുന്ന ചോയി അങ്ങനെ ഒരുപാടു പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും കൃഷ്ണപ്രഭ വീഡിയോയില്‍ പറയുന്നു.
വീഡിയോ കാണാം
Comments are closed.