അഞ്ച് പുസ്തകങ്ങൾ ആദ്യം ഇ-ബുക്കായി നിങ്ങളിലേക്ക്
ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുസ്തകങ്ങൾ ആദ്യം ഇ-ബുക്കായി വായനക്കാരിലേക്ക് എത്തുന്നു. ടി പത്മനാഭന്റെ ‘ ഗൗരിയും മറ്റു കഥകളും’, കെ ആർ മീരയുടെ ‘ആ മരത്തെയും മറന്നു ഞാൻ’, വി കെ എന്നിന്റെ ‘നാണ്വാരും മറ്റ് നോവെല്ലകളും’ , റിച്ചാർഡ് ഫ്ലാനഗന്റെ ‘മരണപ്പാത’ , ഡി.സി. ബുക്‌സ് പ്രസിദ്ധീകരണമായ ‘പച്ചക്കുതിര ‘ മാസികയിൽ പ്രസീദ്ധീകരിച്ചിട്ടുള്ള കഥകളുടെ സമാഹാരം, ‘കഥകൾ, പച്ചക്കുതിര ‘ എന്നിവയാണ് ഇ-ബുക്ക് രൂപത്തിൽ മെയ് 13നു പുറത്തിറങ്ങുക.
മലയാള ചെറുകഥാ ലോകത്തെ അപൂര്‍വസാന്നിധ്യമാണ് ടി പത്മനാഭന്‍. നക്ഷത്രശോഭ കലര്‍ന്ന വാക്കുകള്‍ കൊണ്ട് ആര്‍ദ്രവും തീക്ഷ്ണവുമായ കഥകള്‍ രചിച്ച് ചെറുകഥാസാഹിത്യത്തിന് സാര്‍വലൌകിക മാനം നല്‍കിയ എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ തൂലികയിൽ പിറവിയെടുത്ത ‘ഗൗരിയും മറ്റു കഥകളും’.
വേറിട്ട ആഖ്യാനരീതി, തീക്ഷ്ണമായ ജീവിതസന്ദർഭത്തിൽ അനുപമമായ കൈയടക്കത്തോടെ വരച്ചുകാട്ടുന്ന കെ.ആർ മീരയുടെ ഏറ്റവും പുതിയ രചന ‘ആ മരത്തെയും മറന്നു ഞാൻ’.
സവിശേഷമായ രചനാശൈലി കൊണ്ട് മലയാള സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ എന്ന വി.കെ.എന്‍. സ്വന്തം ജീവിതാനുഭവങ്ങള്‍ പയ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ് അദ്ദേഹത്തെ മലയാള സാഹിത്യത്തില്‍ അനശ്വരനാക്കിയത്. അദ്ദേഹത്തിന്റെ ‘നാണ്വാരും മറ്റ് നോവെല്ലകളും’.
ബുക്കര്‍ പുരസ്‌കാരത്തിന് അർഹനായ ആസ്‌ട്രേലിയന്‍ എഴുത്തുകാരന്‍ റിച്ചാര്‍ഡ് ഫ്ലാനഗൻ. അദ്ദേഹത്തിന്റെ രചനകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാനും ധാരാളം അവാര്‍ഡുകള്‍ സ്വന്തമാക്കാനും കഴിഞ്ഞിട്ടുണ്ട്. ഈ തലമുറയിലെ ഏറ്റവും മികച്ച ആസ്‌ട്രേലിയന്‍ നോവലിസ്റ്റ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. സിനിമയ്ക്ക് വേണ്ടി കഥയെഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ളയാളാണ് റിച്ചാര്‍ഡ്. റിച്ചാർഡ് ഫ്ലാനഗൻന്റെ ‘മരണപ്പാത’.
കാത്തിരിക്കുക പ്രിയ എഴുത്തുകാരുടെ രചനകൾക്കായി.
Comments are closed.