കരിന്തണ്ടനാകാന്‍ വിനായകന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
കമ്മട്ടിപ്പാടത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ വിനായകന്‍ നായകനാകുന്ന പുതിയ ചിത്രം ‘കരിന്തണ്ടന്‍’ ചിത്രീകരണത്തിനായി ഒരുങ്ങുന്നു. മലയാളത്തിലെ ആദ്യ ആദിവാസി സംവിധായികയായ ലീലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസറ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗീതു മോഹന്‍ദാസാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
താമരശ്ശേരി ചുരത്തിന്റെ പിതാവായ കരിന്തണ്ടന്‍ എന്ന ആദിവാസി മൂപ്പന്റെ കഥയാണ് ചിത്രം പറയുന്നത്. ചതിയില്‍പ്പെടുത്തി ബ്രിട്ടീഷുകാര്‍ കൊന്ന കരിന്തണ്ടന്റെ ചരിത്രകഥ ഇന്നും വയനാട്ടുകാര്‍ക്ക് സുപരിചിതമാണ്.
Comments are closed.