മിതവാദി പത്രത്തിന്റെ ഒന്നാം ലക്കം
ജൂലൈ ലക്കം പച്ചക്കുതിരയില്‍
ചെറായി രാമദാസ്
1907ല്‍ തലശ്ശേരിയില്‍നിന്ന് മൂര്‍ക്കോത്ത് കുമാരന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ച ‘മിതവാദി’ പത്രത്തിന്റെ ഒരു ലക്കംപോലും ചരിത്രാന്വേഷകര്‍ക്ക് കണ്ടെത്താല്‍ കഴിഞ്ഞിരുന്നില്ല. ഈയിടെ. തമിഴ്‌നാട് സ്റ്റേറ്റ് ആര്‍ക്കൈവ്‌സില്‍നിന്ന് ‘മിതവാദി’യുടെ ആദ്യ ലക്കം കണ്ടെടുത്ത ലേഖകന്‍ അതിനകത്തെ വിവരങ്ങള്‍ പങ്കുവെക്കുന്നു
നൂറ്റാണ്ടു മുന്പ് തലശ്ശേരിയില്‍ തുടങ്ങിയ ‘മിതവാദി’ പത്രത്തിന്റെ ആദ്യ ലക്കം, പത്രചരിത്രകാരര്‍ക്കു പോലും കാണാന്‍ കിട്ടിയിരുന്നില്ല. അങ്ങനെയിരിക്കെയാണ്, തമിഴ്നാട് സ്റ്റേറ്റ് ആര്‍ക്കൈവ്സില്‍നിന്ന് 28-6-
2018-ന് ഞാന്‍ അതിന്റെ ഒന്നാം ലക്കം (28.10.1907= 1083 തുലാം 11, തിങ്കള്‍) കണ്ടെടുത്തത്. ആയിടെതന്നെ അക്കാര്യം ഇമേജ് സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ആര്‍ക്കൈവ്സിലെ ‘ജുഡിഷ്യല്‍’ വിഭാഗത്തിലായിരുന്നു ആ ഫയല്‍ (21.12.1907, G.O. 2139, Supply to Supdt. of Police, North Malabar). ഉടമസ്ഥന്‍ ടി. ശിവശങ്കരനും പ്രസാധകനും പത്രാധിപരും മൂര്‍ക്കോത്ത് കുമാരനുമാണ്. അപ്പാ വൈദ്യരാണ് പ്രിന്റര്‍. തലശ്ശേരി മുനിസിപ്പാലിറ്റിയിലെ O Division-ല്‍ House No. 220-ല്‍ പ്രവര്‍ത്തിക്കുന്ന വിദ്യാവിലാസം പ്രസ്സിലാണ് (Tellicherry Branch) അച്ചടി. ‘തിങ്കളാഴ്ചതോറും പ്രസിദ്ധപ്പെടുത്തുന്നത്’ എന്ന് ആദ്യപേജില്‍ കാണുന്നു. ഹാഫ് ഡിമൈ വലുപ്പത്തില്‍ 12 പേജുള്ള പത്രത്തിന് ഒരണയാണ് വില; മാസത്തേക്ക് 5 അണയും. ഒരു കൊല്ലത്തേക്ക് ‘മുങ്കൂറ് 3 രൂപ 12 അണ’യും. തപാല്‍കൂലി അടക്കമാണ് വരിസംഖ്യ. ‘തപ്പാല്‍മാര്‍ഗ്ഗമായിട്ടല്ലാതെ അയയ്ക്കപ്പെടുന്നവര്‍ക്ക് മാസത്തില്‍ നാല് അണ’യാണ് വരിസംഖ്യ.
ആദ്യപേജ് മുഴുവന്‍ അഞ്ച് പരസ്യങ്ങള്‍. രണ്ടാം പേജ് മുഴുവന്‍ ആറ് പത്രാധിപക്കുറിപ്പുകളാണ്. വിവാഹം- സ്വാതന്ത്യമില്ലാത്ത സ്ത്രീകളുടെ വിവാഹത്തെപ്പറ്റി തൃശൂരിലെ ‘ലക്ഷ്മീഭായി’ പത്രത്തില്‍ വന്ന, രുഗ്മിണി അമ്മയുടെ ഉപന്യാസത്തെപ്പറ്റി. മുനിസിപ്പല്‍ സിക്രട്ടെരി വലിയ മാസപ്പടിയില്‍ ഈ തസ്തിക വേണ്ടെന്ന് കോഴിക്കോടന്‍ പത്രങ്ങള്‍ വാദപ്രതിവാദം നടത്തുന്നത്. മിസ്റ്റര്‍ ഈപ്പന്‍-കോരാ ഈപ്പന്‍ തലശ്ശേരി ഡിവിഷനല്‍ ആപ്പീസരായി, (സബ്കലക്ടര്‍) അഞ്ചാറു മാസമിരുന്ന് രണ്ടു മാസത്തെ കല്പനയില്‍ പോയി; നല്ലവനായിരുന്നു. സ്മാരകങ്ങള്‍–കഴിഞ്ഞുപോയ ദിവാന്‍ ബഹദൂര്‍ ഇ.കെ. കൃഷ്ണന് സ്മാരകം ഉണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്നവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണം. കൃഷ്ണഗാഥയുടെ കര്‍ത്താവ് — അതാരെന്ന തര്‍ക്കം ഇതുവരെ തീര്‍ന്നിട്ടില്ല. ഇന്ത്യാ രാജ്യത്തിന്റെ വിശേഷത-ഇന്ത്യയിലാകെയുള്ള 294, 361, 056 ജനങ്ങളെ ഭരിക്കാന്‍ ഏകദേശം ഒരു ലക്ഷം ഇംഗ്ലിഷുകാരേയുള്ളൂ ഇന്ത്യയില്‍. നാട്ടുരാജ്യങ്ങളില്‍ 55,000,000 ജനങ്ങളുണ്ട്…
നിറഞ്ഞുനില്‍ക്കുന്നു. തിരുനെല്‍വേലിയില്‍ മുത്തെടുക്കുന്ന സന്പ്രദായത്തെപ്പറ്റിയാണ്. പേജ് 4-ല്‍ ‘നോമ്പ്’ എന്ന തലക്കെട്ടില്‍ മുഹമ്മദീയ നോമ്പുകാലത്തെപ്പറ്റി എഴുതിയിരിക്കുന്നു. ഈ പേജില്‍ 3-ാം കോളത്തില്‍ (എല്ലാ പേജും മൂന്ന് കോളമായാണു തിരിച്ചിട്ടുള്ളത്). ലോകവാര്‍ത്തകള്‍. പേജ് 5-ല്‍ ‘കേരളം’ എന്ന തലക്കെട്ടില്‍ കേരള വാര്‍ത്തകള്‍. തലക്കെട്ടോ തീയതിയോ ഇല്ലാത്ത 26 വാര്‍ത്തകളുണ്ട്. കൂടാതെ താന്തൂര, കൊച്ചി, തിരുവിതാംകൂര്‍ ഈ ചെറു തലക്കെട്ടുകളില്‍ തീയതിയോടുകൂടിയ വാര്‍ത്തകള്‍. ‘താന്തൂര’യില്‍ 25-10-’07-ന്റെ 2 വാര്‍ത്തകളും ‘കൊച്ചി’യില്‍ 24.10.’07-ന്റെ 5 വാര്‍ത്തകളും ‘തിരുവിതാംകൂറി’ല്‍ 23.10.’07 ന്റെ നാല് വാര്‍ത്തകളുമുണ്ട്. ‘കേരളം’ 9-ാം ‘ഭാഗ’ത്ത് തുടരുന്നുണ്ട്. അവിടെ കണ്ണൂര്‍, കൊയിലാണ്ടി, കോഴിക്കോട് ഇങ്ങനെയാണ് തീയതിയോടുകൂടിയ ചെറുതലക്കെട്ടുകള്‍. കണ്ണൂരില്‍ 26.10.’07 ന്റെ രണ്ട് വാര്‍ത്തകളും കൊയിലാണ്ടിയില്‍ 25.10.’07 ന്റെ നാല് വാര്‍ത്തകളും കോഴിക്കോട്ട് നാല് വാര്‍ത്തകളുമുണ്ട്. കൊയിലാണ്ടിയിലെ ഒരു വാര്‍ത്ത ഭീകരമാണ്. പേരാന്പ്രക്കാരന്‍ ഒരു കുറുപ്പ്, പന്നിയാണെന്ന സംശയത്തിന്മേല്‍ ഒരു പറയനെ വെടിവെച്ചു കൊന്നു. ഒന്നര കോളം നീളത്തില്‍ ‘ഇന്ത്യാ രാജ്യവിവരങ്ങള്‍’ ഉണ്ട് ഇതേ പേജില്‍; പത്തൊന്‍പത് വാര്‍ത്തകളുണ്ട് അതില്‍.
പൂര്‍ണ്ണരൂപം 2023 ജൂലൈ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്
Comments are closed.