എയ്‌റോ ഇന്ത്യ ഷോയ്ക്കിടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വന്‍തീപിടുത്തം; നൂറോളം കാറുകള്‍ കത്തിനശിച്ചു
ബെംഗളൂരു: എയ്‌റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായ വന്‍തീപിടുത്തത്തില്‍ നൂറോളം കാറുകള്‍ കത്തിനശിച്ചു. യെലഹങ്കയിലെ വ്യോമസേനാവിമാനത്താവളത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കാണ് തീപിടിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.
എയ്‌റോ ഷോ കാണാനെത്തിയവരുടെ കാറുകളാണ് കത്തിനശിച്ചത്. അവധിദിവസമായതിനാല്‍ പ്രദര്‍ശനം കാണാന്‍ നല്ല തിരക്കനുഭവപ്പെട്ടിരുന്നു. ഇരുചക്രവാഹനങ്ങളും കാറുകളുമായി നൂറുകണക്കിന് വാഹനങ്ങളാണ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നത്.
#WATCH Nearly 80-100 cars gutted after fire broke out in dry grass at the car parking area near #AeroIndia2019 venue in Bengaluru pic.twitter.com/xGdDKm4D3V
— ANI (@ANI) February 23, 2019
ഉണങ്ങിയ പുല്ലിലേക്ക് ആരെങ്കിലും കത്തിച്ച സിഗരറ്റ് വലിച്ചെറിഞ്ഞതാകാം തീപടരാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ തീപെട്ടെന്നു തന്നെ വ്യാപിക്കുകയായിരുന്നു. പത്തോളം ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീ ഒടുവില്‍ നിയന്ത്രണവിധേയമാക്കിയത്.
Comments are closed.