പെരുമാള്‍ മുരുകന്റെ ‘ഫയര്‍ബേര്‍ഡ്’; സംവാദം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം നേടിയ പെരുമാള്‍ മുരുകന്റെ ‘ആലണ്ട പാച്ചി’ എന്ന നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമായ ‘ഫയര്‍ബേര്‍ഡ്’ എന്ന എന്ന പുസ്തകത്തെ മുൻനിർത്തി പെരുമാള്‍ മുരുകന്‍, ടി ഡി രാമകൃഷ്ണന്‍, മഞ്ജുള നാരായണ്‍, മിത കപൂര്‍ പങ്കെടുക്കുന്ന സംവാദം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന്റെ വേദിയില്‍ നടക്കും.
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2024 ജനുവരി 11, 12, 13, 14 തീയതികളില്‍ സാഹിത്യ നഗരിയായ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട് പ്രമുഖര്‍ പങ്കെടുക്കും. മുൻ പതിപ്പുകളിൽ നിന്ന് വേറിട്ട് നിൽക്കുന്ന പുതുമയേറിയ സാഹിത്യോത്സവത്തിന്റെ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഓർഹൻ പാമുക്കിനെയും എലിഫ് ഷെഫാക്കിനെയും ലോക സാഹിത്യത്തിന് സമ്മാനിച്ച തുർക്കിയാണ് ഇത്തവണത്തെ അതിഥി രാജ്യം. പത്തോളം വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നാന്നൂറിലധികം എഴുത്തുകാർ സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.
Comments are closed.