മതവികാരം വ്രണപ്പെടുന്ന പ്രസ്താവന; ശ്രീ രവിശങ്കറിനെതിരെ കേസ്
അയോധ്യ പ്രശ്‌നത്തില്‍ മുസ്‌ലിങ്ങളുടെ മതവികാരം വ്രണപ്പെടുന്ന പ്രസ്താവന നടത്തിയെന്ന പരാതിയില്‍ ശ്രീ ശ്രീ രവിശങ്കറിനെതിരെ പോലീസ് കേസെടുത്തു. ഹൈദരാബാദിലെ മൊഗാല്‍പുര പോലീസാണ് കേസെടുത്തത്. അയോധ്യ കേസില്‍ ക്ഷേത്രത്തിനു എതിരായി വിധിയുണ്ടായാല്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്നും ഇന്ത്യയില്‍ സിറിയയിലേതുപോലുള്ള അവസ്ഥ ഉണ്ടാക്കരുതെന്നുമായിരുന്നു ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവന. ഇത് മുസ്‌ലിങ്ങളെ ഭീഷണിപ്പെടുത്താനുള്ളതാണെന്ന് പരാതിയില്‍ പറയുന്നു.
Comments are closed.