DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി

ദില്ലി: മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള 2019-ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സിന്റെ (എഫ്.ഐ.പി) ദേശീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളിലായി 13 പുരസ്‌കാരങ്ങളാണ് ഡി സി ബുക്‌സിന് ലഭിച്ചത്. ദില്ലിയിലെ ദി ക്ലാറിഡ്ജസ് വൈസ് റീഗലില്‍ നടന്ന ചടങ്ങില്‍ വെച്ച് ഡി സി ബുക്‌സ് പ്രൊഡക്ഷന്‍ ഓപ്പറേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ വിക്ടര്‍ സാം മാത്യൂസ് പുരസ്‌കാരം ഏറ്റുവാങ്ങി. എഫ്.ഐ.പിയുടെ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്ന പ്രസാധകരാണ് ഡി സി ബുക്‌സ്.

ജയമഹാഭാരതംരാജാരവിവര്‍മ്മ-കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്‍കൊറ്റിയും കുറുക്കനുംVikramaditya and Vetal പശുവും പുലിയുംThe Shadow of the Steam Engine പ്രാചീന-പൂര്‍വ്വ-മധ്യകാല ഇന്ത്യാചരിത്രംഒരുവട്ടംകൂടി: എന്റെ പാഠപുസ്തകങ്ങള്‍, ഇന്‍ഡികകണ്ടല്‍ക്കാടുകള്‍കിരാസെ, മാസികാവിഭാഗത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ബിസിനസ് മാസിക എമര്‍ജിങ് കേരള എന്നിവയാണ് വ്യത്യസ്ത വിഭാഗങ്ങളിലുള്ള പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായത്.

ഒന്നാം സ്ഥാനത്തെത്തിയവ: കുട്ടികളുടെ വിഭാഗത്തില്‍( ഇംഗ്ലീഷ്) Vikramadithya And Vetal, ടെക്‌സ്റ്റ് ബുക്‌സ് & റഫറന്‍സ് ബുക്‌സ് വിഭാഗത്തില്‍ (പ്രാദേശികഭാഷ) ഉപിന്ദര്‍ സിങ് രചിച്ച പ്രാചീന- പൂര്‍വ്വ- മധ്യകാല ഇന്ത്യാചരിത്രം, ശാസ്ത്ര- സാങ്കേതിക/മെഡിക്കല്‍ ബുക്‌സ് വിഭാഗത്തില്‍ (പ്രാദേശികഭാഷ) പ്രണയ് ലാലിന്റെ ഇന്‍ഡിക, കവര്‍ ജാക്കെറ്റ്‌സ് (പ്രാദേശികഭാഷ) വിഭാഗത്തില്‍ രൂപിക ചൗള രചിച്ച രാജാരവിവര്‍മ്മ- കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്‍, ഡിജിറ്റല്‍ പ്രിന്റിങ് വിഭാഗത്തില്‍ സോള്‍മാസ് കമുറാന്റെ കിരാസെ, മാസികവിഭാഗത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ബിസിനസ് മാസിക എമര്‍ജിങ് കേരള എന്നിവ.

രണ്ടാം സ്ഥാനത്തെത്തിയവ: കുട്ടികളുടെ വിഭാഗം( ഇംഗ്ലീഷ്) വെസ്റ്റിന്‍ വര്‍ഗ്ഗീസിന്റെ The Shadow Of The Steam Engine, ആര്‍ട് ബുക്‌സ്/ കോഫി ടേബിള്‍ ബുക്‌സ് (പ്രാദേശികഭാഷ) വിഭാഗത്തില്‍ രൂപിക ചൗള രചിച്ച രാജാരവിവര്‍മ്മ-കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്‍, കുട്ടികളുടെ പുസ്തകവിഭാഗത്തില്‍ (പ്രാദേശികഭാഷ) സച്ചിദാനന്ദന്റെ പശുവും പുലിയും,  ടെക്‌സ്റ്റ് ബുക്‌സ് & റഫറന്‍സ് ബുക്‌സ് വിഭാഗത്തില്‍ (പ്രാദേശികഭാഷ) വിഭാഗത്തില്‍ ഒരുവട്ടംകൂടി: എന്റെ പാഠപുസ്തകങ്ങള്‍, ശാസ്ത്ര- സാങ്കേതിക/മെഡിക്കല്‍ ബുക്‌സ് വിഭാഗത്തില്‍ (പ്രാദേശികഭാഷ) സുരേഷ് മണ്ണാറശാലയുടെ കണ്ടല്‍ക്കാടുകള്‍ എന്നീ കൃതികള്‍.

ജനറല്‍ ബുക്‌സ് (പ്രാദേശികഭാഷ)വിഭാഗത്തില്‍ ദേവ്ദത് പട്‌നായിക് രചിച്ച ജയമഹാഭാരതം, കുട്ടികളുടെ പുസ്തകവിഭാഗത്തില്‍ (പ്രാദേശികഭാഷ) അഷിത രചിച്ച കൊറ്റിയും കുറുക്കനും  എന്നിവ പ്രത്യേക അംഗീകാരവും കരസ്ഥമാക്കി.

Comments are closed.