സിനിമയിലെ പുതുമകള്‍ ആരും അംഗീകരിക്കുന്നില്ല: സനല്‍കുമാര്‍ ശശിധരന്‍
കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ മൂന്നാം ദിവസം തൂലിക വേദിയില്‍ ‘ചലച്ചിത്രം പുതിയ ദിശകള്‍’ എന്ന വിഷയത്തില്‍ ഡോ. ബിജു, സനല്‍കുമാര്‍ ശശിധരന്‍, വിധു വിന്‍സെന്റ്, എന്‍.വി മുഹമ്മദ് റാഫി, ബിപിന്‍ ചന്ദ്രന്‍ എന്നിവര്‍ പി. പ്രേമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ സംസാരിച്ചു. ആര്‍ട്ട് സിനിമകള്‍ ഏത് തരത്തിലാണെന്ന് പറയാന്‍ കഴിയുന്ന ഒന്നാണ്, അത് ഓരോരുത്തരുടെയും താല്‍പര്യം അനുസരിച്ച് വ്യത്യസ്ഥമാണ്.
ആര്‍ട്ട് സിനിമകള്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ചില കാര്യങ്ങള്‍ പ്രതിഫലിപ്പിക്കാനും സംവാദിക്കാനും കഴിയുന്ന സിനിമകളാവണമെന്നും, കലാ സമൂഹത്തെ മാറ്റാന്‍ ആവുന്ന തരത്തിലുള്ളതാവണമെന്നും, കേരളത്തില്‍ അംഗീകരിക്കപ്പെടുന്ന സിനിമകളെ അന്തര്‍ദേശീയ തരത്തില്‍ എത്തിക്കുന്നതിനായി സമ്പ്രദായങ്ങള്‍ നിലവില്‍ ഇല്ലാത്തത് വലിയൊരു അപാവദമായി കാണണമെന്ന് ഡോ.ബിജു അഭിപ്രായപ്പെട്ടു.
മലയാള സിനിമ ഒരു തിരുവിതാംകൂര്‍ വെളുത്ത നായര്‍ പുരുഷനാണ്. അവരെ ഉന്നതരായി കാണിക്കുകയും ബാക്കിയുള്ളവരെ കീഴാളന്‍മാരാക്കുകയും ചെയ്യുന്നു. മാത്രമല്ല മുസ്ലീങ്ങളെ സാഹിത്യത്തിലും സിനിമയിലും ചിത്രീകരിക്കുന്നത് കള്ളനായും, കൊലപാതകിയായും, നാല് പെണ്ണുകെട്ടുന്ന കോമാളിയായിട്ടുമാണ് ചില സിനിമയില്‍ ശത്രു രാജ്യങ്ങളാണ് വില്ലനായി വരുന്നതെന്ന് എന്‍.വി. മുഹമ്മദ് റാഫി പറഞ്ഞു.
സിനിമയിലെ പുതുമകള്‍ ആരും അംഗീകരിക്കുന്നില്ല, പുതുമയുള്ള കാര്യങ്ങള്‍ കൊണ്ടുവരുമ്പോള്‍ സമൂഹത്തിന് അംഗീകരിക്കാന്‍ വളരെ പ്രയാസമാണ്. സെക്‌സി ദുര്‍ഗ്ഗ എന്ന സിനിമ പുതിയൊരു സിനിമയാലും മുമ്പ് കണ്ടിട്ടുള്ള പലതിനേയും വേറോരു രീതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. കഴിഞ്ഞ സിനിമകളൊക്കെ ചരിത്രത്തിലും ഇന്നത്തെ സിനിമകള്‍ നിലനില്‍പ്പില്ലാതെ സിനിമകളായും മാറി കൊണ്ടിരിക്കുന്നു എന്ന് സനല്‍കുമാര്‍ ശശിധരന്‍ കൂട്ടിച്ചേര്‍ത്തു.
വിപിന്‍ ചന്ദ്രനാകട്ടെ, സിനിമയിലെ അധികാര പദവി സിനിമയെ മോശമായി ബാധിക്കുന്നുണ്ടെന്നും പലപ്പോഴും കലാകാരന്‍ എഴുതിയതില്‍ നിന്നും ഒത്തിരി മാറ്റങ്ങള്‍ സിനിമയില്‍ സംഭവിക്കാറുണ്ടെന്നും, സ്ത്രീ വിരുദ്ധരെയും കീഴാള വിരുദ്ധരെയും സിനിമയില്‍ ഇല്ലാതാക്കുകയും സംസ്‌കാരവും കലാ സാമൂഹിക സമ്പന്നവുമായ സിനിമകള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ മാത്രമേ സിനിമ പുതിയ ദിശയില്‍ സഞ്ചരിക്കുന്നു എന്ന് പറയാന്‍ സാധിക്കൂ എന്ന് പറഞ്ഞു വച്ചു.
ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.
Comments are closed.