DCBOOKS
Malayalam News Literature Website

പ്രചാരണം അടിസ്ഥാന രഹിതം; ഫിഫാ ലോക കപ്പ് ദോഹയില്‍

ഫിഫാ ലോക കപ്പിന്റെ വേദി സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും 2022 ലെ ലോക കപ്പ് ദോഹയില്‍ തന്നെ നടക്കുമെന്നും ഫിഫാ അധികൃതര്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വേദി ബ്രിട്ടനിലേക്കോ അമേരിക്കയിലേക്കോ മാറ്റുമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ തന്നെ പലതവണ ഫിഫാ വേദി സംബന്ധിച്ചുള്ള നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ഫിഫാ ഉന്നത സംഘം ഖത്തര്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്‌റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചു വരികയാണ്. സഊദി കായികമന്ത്രി ആലൂ ശൈഖ് നേരത്തെ ലോക കപ്പ് ദോഹയില്‍ നടക്കില്ലെന്ന് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ലോക കപ്പ് വേദി സംബന്ധിച്ചുള്ള വ്യാജ പ്രചാരണം നടക്കുന്നത്.

Comments are closed.