ഫെസ്റ്റിവൽ ഓഫ് ലൈബ്രറീസിന് തുടക്കമായി
ഡി സി ബുക്സും പങ്കെടുക്കുന്നു
സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഓഫ് ലൈബ്രറീസിന് ന്യൂഡൽഹിയിൽ തുടക്കമായി. ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ പ്രഗതി മൈതാനിൽ നടക്കുന്ന പരിപാടി രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു.
ഫെസ്റ്റിവൽ ഓഫ് ലൈബ്രറീസിൽ ഡി സി ബുക്സും പങ്കെടുക്കുന്നുണ്ട്. പ്രഗതി മൈതാനിയിൽ അഞ്ചാം നമ്പർ ഹാളിൽ ആണ് ഡി സി ബുക്സിന്റെ സ്റ്റാൾ.
വായനാസംസ്കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റിവൽ ഓഫ് ലൈബ്രറീസ് നടത്തുന്നത്. ഗോത്രവർഗ ലിപികളുടെയും സ്‌ക്രിപ്റ്റുകളുടെയും പ്രദർശനം, ഇന്ത്യയിലെ 22 പ്രാദേശിക ഭാഷകളിലുള്ള എഴുത്ത് ശൈലികളുടെ പ്രദർശനം, ബുക്ക് സൈനിങ് സെഷനുകൾ, കുട്ടികൾക്കായുള്ള വർക്ക്ഷോപ്പുകൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
Comments are closed.