DCBOOKS
Malayalam News Literature Website

അധിനിവേശത്തിന്റെ സ്ത്രീയനുഭവങ്ങള്‍

ഡോ.ആര്‍. ചന്ദ്രബോസ്

ഇറാനിയന്‍ സാഹിത്യത്തിലെ ആദ്യത്തെ പെണ്ണെഴുത്ത് നോവല്‍ എന്ന ചരിത്രപരമായ പ്രാധാന്യം മാത്രമല്ല ഈ രചനയ്ക്കുള്ളത്. ഇറാന്റെ പ്രക്ഷുബ്ധമായ ആധുനിക ചരി
ത്രം പറയുന്ന സ്‌ഫോടാത്മകമായ ഒരു രാഷ്ട്രീയനോവലാണിത്. ഒന്നുകില്‍ കീഴടങ്ങുക അഥവാ കഷ്ടപ്പെടുക അല്ലെങ്കില്‍ വിമതനായി മരിക്കുക എന്നീ പോംവഴികള്‍ മാത്രം
മുന്നിലുണ്ടായിരുന്ന ജനതയുടെ കഥയാണിത്. : അരനൂറ്റാണ്ട് പിന്നിട്ട ഇറാനിയന്‍ സാഹിത്യത്തിലെ ആദ്യപെണ്ണെഴുത്ത് നോവല്‍ ‘സൗവശൂനെ’ക്കുറിച്ച്.

”മനുഷ്യജീവിതം ഒരു കഥപോലെയാണ്. ഏതുതരത്തിലുള്ള കഥയുമാവാം. ആനന്ദിപ്പിക്കുന്ന കഥ, വീരോചിതമായ കഥ, മനുഷ്യശരീരം ദുര്‍ബലമാണ്. എന്നാല്‍ മനുഷ്യന്റെ ആത്മീയമായ, അലൗകീകമായ ശക്തിയെ തോല്‍പ്പിക്കാന്‍ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ല. ഇച്ഛാശക്തിയും അവബോധവുമുണ്ടെങ്കില്‍.” ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ക്ക് വഴങ്ങാത്തതിന് രക്തസാക്ഷിയായ ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ സമചിത്തത നഷ്ടപ്പെട്ട, മൂന്നു കുട്ടികളുടെ അമ്മയും ഗര്‍ഭിണിയുമായ സാറിയെ ആശ്വസിപ്പിച്ചുകൊണ്ട് pachakuthiraപരിണതപ്രജ്ഞനും വൃദ്ധനുമായ ഡോക്ടര്‍ അബ്ദുല്ലാഖാന്‍ എന്ന കഥാപാത്രം പറയുന്ന ഈ അതിജീവനമന്ത്രം ഇറാനിയന്‍ സാഹിത്യത്തിലെ ആദ്യ സ്ത്രീവാദരചന, ‘സൗവശൂന്‍’ എന്ന നോ
വലിലേതാണ്. കൊളോണിയലിസത്തിന്റെ കിരാത വാഴ്ചയ്ക്കുകീഴില്‍ അകപ്പെട്ടുപോയ ഒരു ജനതയുടെ നിലവിളികളുടെയും പൊട്ടിത്തെറിക്കുന്ന രോഷത്തിന്റെയും സംഭവബഹുലമായ ആഖ്യാനമാണീ നോവല്‍. സ്ത്രീയനുഭവങ്ങളെ മുന്‍നിര്‍ത്തി അധിനിവേശ ചരിത്രം പറയുന്നു എന്നതാണ് സിമിന്‍ ദാനീശ്‌വര്‍ എഴുതിയ ഈ നോവലിന്റെ പ്രത്യേകത. കാരുണ്യവതിയും കുടുംബം സ്വര്‍ഗ്ഗമായി കരുതുന്നവളും ജീവിതപരിസരങ്ങളില്‍ സ്‌നേഹം വിതറുന്നവളുമായ ‘സാറി’ എന്നുവിളിക്കുന്ന സഹ്‌റ എന്ന കുടുംബിനിയുടെ തീവ്രാനുഭവങ്ങളിലൂടെയാണ് ഇറാന്റെ അധിനിവേശ ചരിത്രത്തിലെ ഇരുണ്ടകാലങ്ങള്‍ എഴുത്തുകാരി പറയുന്നത്. ആഖ്യാനത്തിന്റെ നിത്യനൂതനത്വംകൊണ്ടും അധിനിവേശ ഇറാന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികാവസ്ഥകളുടെ സൂക്ഷ്മവിശദാംശങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണീ നോവല്‍.

ഇറാനില്‍ വളരുന്ന പര്‍പ്പിള്‍ നിറമുള്ള ഒരു പൂവിന്റെ പേരാണ് നോവലിന്റെ ശീര്‍ഷകം. ‘പാരെസൗവശൂന്‍’ എന്നു വിളിക്കുന്ന പൂവുമായി ബന്ധപ്പെട്ട് ഒരു പുരാവൃത്തം പ്രചാരത്തിലുണ്ട്. ഫിര്‍ദൗസിയുടെ ഷാനാമയിലൂടെ ഈ പുരാവൃത്തം സുപ്രതിഷ്ഠിതമായി. കാവൂസ് രാജാവിന്റെ പുത്രനായ സിയോവാശ് രാജകുമാരനോട് അതിസുന്ദരിയായ സൗ
ദാബാ എന്ന രണ്ടാനമ്മയ്ക്ക് രതിവികാരം തോന്നി. അവരുടെ ഇംഗിതത്തിന് വഴിപ്പെടാതിരുന്ന രാജകുമാരനെ ചതിപ്രയോഗത്തിലൂടെ വധിച്ചു. സിയോവാശിന്റെ രക്തം വീണ മണ്ണില്‍ മുളച്ചുപ്പൊന്തിയ വാടാമലരാണ് സൗവശൂന്‍. സൗവശൂന്നാശമില്ല. പുനര്‍ജ്ജനിയുടെ പൂവാണത്. അധിനിവേശക്തികളുടെ കൊള്ളരുതായ്മയ്ക്കും ചൂഷണത്തിനുമെതിരെ പ്രതിരോധം തീര്‍ത്ത്, ഒടുവില്‍ രക്തസാക്ഷിത്വം വരിച്ച ഇറാനിയന്‍ യുവത്വം, പൂവായും കാറ്റായും നിഴലായും പുനര്‍ജ്ജനിച്ചുകൊണ്ട് ജനസമൂഹത്തിന് പ്രചോദനവും അതിജീവനശക്തിയും തരുന്നു എന്ന ദര്‍ശനം, പര്‍പ്പിള്‍ നിറമുള്ള സൗവശൂന്‍ പൂവിന്റെ മിത്തിനെ നോവലില്‍ പ്രതീകാത്മകമായി വിളക്കിച്ചേര്‍ത്തുകൊണ്ട് എഴുത്തുകാരി അവതരിപ്പിക്കുന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍ ഫെബ്രുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

Comments are closed.