വിക്രമാദിത്യകഥയിലെ സ്ത്രീശരീരങ്ങള്‍
ബുദ്ധമതത്തിെന്റ ജീര്‍ണതയ്ക്കും ബുദ്ധമതരാഷ്്രടീയത്തിെന്റ പതനത്തിനുംേശഷം സമൂഹത്തിേലക്കു പുനഃപ്രവേശനം നടത്തുന്ന ഹിന്ദുമതത്തിെന്റയും
ഹിന്ദുമതരാഷ്്രടീയ അധികാരത്തിെന്റയും സംസ്‌കാരെത്തയാണ്
വിക്രമാദിത്യകഥകള്‍ പ്രതിനിധാനം ചെയ്യുന്നത്. അതുെകാണ്ടുതെന്ന ഭര്‍ത്തൃഹരിയുെട കിരീടധാരണം ഹിന്ദുമതത്തിെന്റ തിരിച്ചുവരവിന് ഉപകരിക്കുന്ന ഹിന്ദുയാഥാസ്ഥിതികതയുെടമയെപ്പട്ട രൂപമായിേട്ട കാണാന്‍ കഴിയൂ.
വിക്രമാദിത്യകഥകള്‍ക്ക് നിമിത്തമാവുന്നത് ഒരു ബ്രാഹ്മണന്റെ കൃഷിയിടത്തിലെ കാവല്‍മാടമാണെന്നു നമുക്ക് അറിയാം. തിന്മ ചെയ്യുന്ന ബ്രാഹ്മണനെ നന്മയില്‍ ബന്ധിപ്പിക്കുന്ന ഇടമാണ് ആ കാവല്‍മാടം. അവിടെനിന്ന് ഭോജരാജാവിന് വിക്രമാദിത്യന്റെ സിംഹാസനം ലഭിക്കുന്നു. ബ്രാഹ്മണനും സിംഹാസനവും തമ്മിലുള്ള ബന്ധം നന്മയും സിംഹാസനവും തമ്മിലുള്ള ബന്ധമാണെന്ന് തിരിച്ചറിയാന്‍ കഴി
യും. അപ്പോള്‍ നന്മ എന്നത് അധികാരത്തിന്റെ ഭാഗമാണ്. അങ്ങനെ ഒരു സന്ദേശം ആദ്യമേ വ്യക്തമായിപറഞ്ഞുകൊണ്ടാണ് വിക്രമാദിത്യകഥകള്‍ ആരംഭിക്കുന്നത്. സിംഹാസനത്തിനു മുപ്പത്തിരണ്ട് പടികളുംഓരോ പടികളിലുമായി സുന്ദരികളായ മുപ്പത്തിരണ്ട് സാലഭഞ്ജികകളും. ഓരോ പടി കയറുമ്പോഴും ഭോജരാജാവ് ഓരോ കഥകള്‍ സാലഭഞ്ജികകളില്‍നിന്ന് കേള്‍ക്കുകയാണല്ലോ. അത് അധികാരത്തിന്റെ കഥയാണ്. എന്താണ് അധികാരം എന്നതിന്റെ കഥ. അവിടെ മറ്റൊന്നുകൂടിയുണ്ട്. അത് അധികാരം സൃഷ്ടിക്കുന്ന വിശ്വാസം, അന്ധവിശ്വാസം, വിശ്വാസശൂന്യത എന്നിവയില്‍ സ്ത്രീ എങ്ങനെ രൂപപ്പെടുന്നൂവെന്നതിന്റെ വ്യക്തമായ ചിത്രം, വിക്രമാദിത്യകഥകള്‍ അധികാരത്തിന്റെ കഥയാവുമ്പോഴും അത് സ്ത്രീകളുടേയും കഥകളായി മാറുന്നത് അങ്ങനെയാണ്.
ഒന്നാമത്തെ പടിയില്‍ നില്‍ക്കുന്ന സാലഭഞ്ജികയായ ലളിത പറയുന്ന വിക്രമാദിത്യന്റെ കുടുംബപുരാണത്തില്‍ രാജാവാകുന്നതില്‍ ജാതി തടസ്സമില്ലായെന്നു പറയുമ്പോഴും അത് ക്ഷത്രിയന് അവകാശപ്പെട്ടതാണെന്ന ധ്വനിയിലേക്കു വളരുന്നതു കാണാന്‍ കഴിയും. ആ വളര്‍ച്ചയിലേക്കുള്ള പ്രയാണത്തിന് ഊര്‍ജ്ജമാവുന്നത് സ്ത്രീയാണ്. വിദ്യാസാഗരന് ബ്രാഹ്മണസ്ത്രീയില്‍ പിറന്ന വരരുചിയോ ക്ഷത്രിയ സ്ത്രീയായ ചന്ദ്രലേഖയില്‍ പിറന്ന വിക്രമാദിത്യനോ വൈശ്യസ്ത്രീയില്‍ പിന്നെ ഭട്ടിയോ അല്ല ശൂദ്രപത്‌നിയായ നളിനിയില്‍ പിറന്ന ഭര്‍ത്തൃഹരിയാണ് രാജാവാകുന്നത്. മൗര്യസാമ്രാജ്യസ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്‍ ശൂദ്രസ്ത്രീയില്‍ പിറന്നവനായിരുന്നൂവെന്ന ചരിത്രം ഇത്തരം നീക്കത്തിന് ശക്തി പകര്‍ന്നിട്ടുണ്ടാവാം. പക്ഷേ, മൗര്യസാമ്രാജ്യത്തിന്റെയും കുഷാണവംശത്തിന്റെയുമൊക്കെ പതനത്തിനുശേഷം വന്ന ഗുപ്തസാമ്രാജ്യത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍നിന്നാണ് വിക്രമാദിത്യകഥകള്‍ എഴുതുന്നത്. ബുദ്ധമതത്തിന്റെ ജീര്‍ണതയ്ക്കും ബുദ്ധമതരാഷ്ട്രീയത്തിന്റെ പതനത്തിനുംശേഷം സമൂഹത്തിലേക്കു പുനഃപ്രവേശനം നടത്തുന്ന ഹിന്ദുമതത്തിന്റെയും ഹിന്ദുമതരാഷ്ട്രീയ അധികാരത്തിന്റെയും സംസ്‌കാരത്തെയാണ് വിക്രമാദിത്യകഥകള്‍ പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഭര്‍ത്തൃഹരിയുടെ കിരീടധാരണം ഹിന്ദുമതത്തിന്റെ തിരിച്ചുവരവിന് ഉപകരിക്കുന്ന ഹിന്ദുയാഥാസ്ഥിതികതയുടെ മയപ്പെട്ട രൂപമായിട്ടേ കാണാന്‍ കഴിയൂ. അതുകൂടുതല്‍
വിശദമാവുന്നത് ഭര്‍ത്തൃഹരി സിംഹാസനം ത്യജിക്കുന്നതില്‍ സംഭവിക്കുന്ന പൊതിഞ്ഞുവെച്ച പ്രയോഗത്തിലാണ്. സിംഹാസനം ക്ഷത്രിയനിലേക്ക്– യാഥാസ്ഥിതികതയി
ലേക്ക് അടുപ്പിക്കുന്ന തന്ത്രം. അവിടെ ശൂദ്രനായ ഭര്‍ത്തൃഹരിയെ രാജാ
വല്ലാതാക്കി മാറ്റിയിടത്താണ് സ്ത്രീയുടെ പ്രാധാന്യം. ഭക്ഷിച്ചാല്‍ നിത്യയൗവനം ലഭിക്കുന്ന ഒരു വിശിഷ്ടമാമ്പഴവുമായിട്ടാണ് സ്വര്‍ഗത്തിലേക്കു പോയ ബ്രാഹ്മണന്‍ മടങ്ങിവന്നത്. അത് ബ്രാഹ്മണ്യന്‍ ഭര്‍ത്തൃഹരിക്ക് നല്‍കുന്നു. പക്ഷേ, അത് ഭര്‍ത്തൃഹരിക്ക് ആവശ്യവസ്തു അല്ലായെന്നതാണ് യാഥാര്‍ത്ഥ്യം.
ജൂലൈ ലക്കം പച്ചക്കുതിരയില്‍ ഗോപകുമാര്‍ എഴുതിയ ലേഖനത്തില്‍ നിന്നും
ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍, ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്
Comments are closed.