DCBOOKS
Malayalam News Literature Website

നാല് സ്വാശ്രയ കോളജുകളിലെ എം.ബി.ബി.സ് കോഴ്‌സിനുള്ള അന്തിമ ഫീസ് തീരുമാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സ്വാശ്രയ കോളജുകളിലെ എം.ബി.ബി.സ് കോഴ്‌സിനുള്ള അന്തിമ ഫീസ് തീരുമാനിച്ചു.അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് പി.കെ ദാസ് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം എസ്.യു.ടി, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ ഫീസാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ തീരുമാനിച്ചത്.

അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് 4.81 ലക്ഷം, പാലക്കാട് പി.കെ ദാസ് മെഡിക്കല്‍ കോളജ് 5.22 ലക്ഷം, തിരുവനന്തപുരം എസ്.യു.ടി മെഡിക്കല്‍ കോളജ് 4.60 ലക്ഷം, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് 4.85 ലക്ഷം എന്നിങ്ങനെയാണ് ഫീസ്.

എല്ലാ കോളജുകളിലും അടുത്ത വര്‍ഷം 15 ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കുയും ചെയ്യും. കോളജുകളുടെ പ്രവര്‍ത്തന ചെലവ് കണക്കാക്കിയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

Comments are closed.