ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2022; ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
പത്ത് പുസ്തകങ്ങള്‍ പട്ടികയില്‍
പ്രഥമ ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. പത്ത് പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്.
ചുരുക്കപ്പട്ടികയിൽ ഇടം നേടിയ പുസ്തകങ്ങൾ
- ആഗസ്റ്റ് 17 – എസ് ഹരീഷ് (ഡി സി ബുക്സ്)
- കാട്ടൂര്‍ കടവ് – അശോകന് ചരുവില്‍ (ഡി സി ബുക്സ്)
- മൃഗയ: കേരളത്തിന്റെ നായാട്ടു ചരിത്രം- വിനിൽ പോൾ(ഡി സി ബുക്സ്)
- പൊനം – കെ എന്‍ പ്രശാന്ത് (ഡി സി ബുക്സ്)
- ഇന്ത്യയുടെ വീണ്ടെടുക്കല്‍- ബി രാജീവന് – (ഡി സി ബുക്സ്)
- മൂന്ന് കല്ലുകള്‍ – അജയ് പി മാങ്ങാട് (ഡി സി ബുക്സ്)
- ഒരന്വേഷണത്തിന്റെ കഥ – കെ വേണു (ഡി സി ബുക്സ്)
- നടക്കുമ്പോള്‍ – ഇ പി രാജഗോപാലൻ (മനോരമ ബുക്സ്)
- സിന് – ഹരിത സാവിത്രി (മാതൃഭൂമി ബുക്സ്)
- കവിത മാംസഭോജിയാണ് പി. എന്‍. ഗോപീകൃഷ്ണന് (മാതൃഭൂമി ബുക്സ്)
ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച ഒരു പുസ്തകത്തിനുള്ള അവാര്‍ഡാണ് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023-ന്റെ വേദിയിൽ വെച്ച് ജനുവരി 14ന് വൈകുന്നേരം 7 മണിക്ക് അവാര്‍ഡ് പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.
Comments are closed.