ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2023 ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു
രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പത്ത് പുസ്തകങ്ങളാണ് പട്ടികയിൽ ഇടം നേടിയത്.
ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട പുസ്തകങ്ങൾ
- ഇരു-വി ഷിനിലാൽ
- കഥകൾ-എസ് ഹരീഷ്
- കറ-സാറാ ജോസഫ്
- കെ പി അപ്പന് നിഷേധിയും മഹര്‍ഷിയും-പ്രസന്നരാജന്‍
- ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍- സുധാ മേനോന്
- താക്കോല്‍-ആനന്ദ്
- താത്രീ സ്മാര്‍ത്തവിചാരം- ചെറായി രാമദാസ്
- നരവംശശാസ്ത്ര കുറിപ്പുകളിലെ കാള്‍ മാക്സ്-ടി ടി ശ്രീകുമാര്‍
- മൃഗകലാപങ്ങള്‍- മഹ്മൂദ് കൂരിയ
- സഞ്ചാരിമരങ്ങള്‍- കെജിഎസ്
ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച ഒരു പുസ്തകത്തിനുള്ള അവാര്‍ഡാണ് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം. 2024 ജനുവരി 11 മുതല്‍ 14 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അവാര്‍ഡ് പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രഥമ ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം കെ. വേണുവിന്റെ ‘ഒരന്വേഷണത്തിന്റെ കഥ’ എന്ന പുസ്തകത്തിനാണ് ലഭിച്ചത്.
Comments are closed.