ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന്
രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന്റെ ‘കറ’ എന്ന നോവലിന്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ വച്ച് സാറാജോസഫിനു വേണ്ടി മകൾ സംഗീത ശ്രീനിവാസൻ പുരസ്‌കാരം ഏറ്റുവാങ്ങി. സാഹിത്യകാരൻ കെ പി രാമാനുണ്ണി ചടങ്ങിൽ മുഖ്യാതിഥിയായി. ഇ.പി രാജഗോപാൽ, ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് ബാങ്കിംഗ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ നന്ദകുമാര്‍ വി, കോഴിക്കോട് സോണല്‍ മേധാവി റെജി സി വി, ഫെഡറല്‍ ബാങ്ക് കോഴിക്കോട് റീജിയണല്‍ മേധാവി ജോസ്മോന്‍ പി ഡേവിഡ്, വൈസ് പ്രസിഡന്റ് ഷാജി കെ വി എന്നിവർ സംസാരിച്ചു. ബെന്യാമിന്‍, മനോജ് കുറൂര്‍, ഇ പി രാജഗോപാലന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്
ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച ഒരു പുസ്തകത്തിനുള്ള അവാര്‍ഡാണ് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. പ്രഥമ ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം കെ. വേണുവിന്റെ ‘ഒരന്വേഷണത്തിന്റെ കഥ’ എന്ന പുസ്തകത്തിനാണ് ലഭിച്ചത്. പത്ത് പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. ബെന്യാമിന്‍, മനോജ് കുറൂര്‍, ഇ പി രാജഗോപാലന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.
മാജിക്കല്‍ റിയലിസ്റ്റിക് ആഖ്യാനത്തിലൂടെ ഇതിഹാസ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ എപ്പിക്ക് നോവലാണ് ‘കറ’. അതിരുകള്‍ ഭേദിച്ച് പോകുന്ന ഒരു ജനതയുടെ മനസ്സില്‍ വീണ കറയാണ് ഈ നോവലിലൂടെ ആവിഷ്‌ക്കരിക്കുന്നത്. മിത്തുകളും കഥകളും നിറഞ്ഞ മനുഷ്യവംശത്തിന്റെ ഇതുവരെയുള്ള ചരിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ്. ഈ യുദ്ധത്തിലെ പ്രപഞ്ചനീതിയെന്തെന്ന ചോദ്യം ഈ കൃതി ഉയര്‍ത്തുന്നു.
Comments are closed.