ദാദസാഹിബ് ഫാല്‍ക്കെയുടെ ചരമവാര്‍ഷികദിനം
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദസാഹിബ് ഫാല്‍ക്കെ എന്ന ധുന്ദിരാജ് ഗോവിന്ദ് ഫാല്‍ക്കെ 1870 ഏപ്രില്‍ 30ന് മഹാരാഷ്ട്രയിലെ നാസിക്കില്‍ ഒരു പുരോഹിത കുടുംബത്തിലാണ് ജനിച്ചത്. ജെ.ജെ. സ്‌കൂള്‍ ഒഫ് ആര്‍ട്‌സിലും ബറോഡയിലെ കലാഭവനിലും പഠിച്ചു. പിന്നീട് ആര്‍ക്കിടെക്ചറും അഭ്യസിച്ചു. പെയിന്റിങ്ങിലും നാടകാഭിനയത്തിലും മാജിക്കിലും അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരു.
1913ല്‍ ഇറങ്ങിയ ‘രാജാ ഹരിശ്ചന്ദ്ര’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ കന്നിസംരംഭം. ഇന്ത്യയിലെ ആദ്യ മുഴുനീള ഫീച്ചര്‍ ചലച്ചിത്രമായി ഇതിനെ കണക്കാക്കുന്നു. തുടര്‍ന്ന് ഭസ്മാസുരമോഹിനി, ഗംഗാവതാരം, സാവിത്രി, ലങ്കാദഹന്‍, ശ്രീകൃഷ്ണജന്മ, സേതുബന്ധനം തുടങ്ങി നൂറോളം ചിത്രങ്ങള്‍. ഇന്ത്യയിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോയും അദ്ദേഹം സ്ഥാപിച്ചു. 1944 ഫെബ്രുവരി 16ന് അദ്ദേഹം അന്തരിച്ചു.
1969ല്‍ ഭാരതസര്‍ക്കാര്‍ ദാദാസാഹിബ് ഫാല്‍ക്കെയെ ആദരിച്ചുകൊണ്ട് തുടങ്ങിയ പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഭാരതീയ ചലച്ചിത്രത്തിന് നല്‍കപ്പെടുന്ന ആജീവനാന്ത സംഭാവനയ്ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്.
Comments are closed.