DCBOOKS
Malayalam News Literature Website

സെയ്ത്താന്‍ ജോസഫിന്റെ ചരമവാര്‍ഷികദിനം

പ്രശസ്ത നാടകകൃത്തും നാടക സംവിധായകനുമായിരുന്ന സെയ്ത്താന്‍ ജോസഫ് നാടക നടനായിരുന്ന അന്ത്രയോസിന്റെയും ലൂസിയുടേയും പുത്രനായി 1925 മേയ് 30നു ജനിച്ചു. 1952ല്‍ എഴുതി അവതരിപ്പിച്ച അഞ്ചുസെന്റ് ഭൂമി എന്ന നാടകത്തിലൂടെ മലയാള നാടകരംഗത്ത് ശ്രദ്ധിക്കപ്പെട്ട സെയ്ത്താന്‍ ജോസഫ്, ചില മലയാള ചലച്ചിത്രങ്ങളിലും അഭിനയിച്ചു.

1960ല്‍ ആലപ്പി തിയറ്റേഴ്‌സ് എന്ന നാടകസമിതി രൂപീകരിച്ചു. ബൈബിള്‍ നാടകങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന മേഖല. 40 ബൈബിള്‍ നാടകങ്ങളും 19 സാമൂഹിക നാടകങ്ങളും അവതരിപ്പിച്ച അദ്ദേഹത്തിന്റെ ‘എന്റെ നാടകാനുഭവങ്ങള്‍,’ കേളത്തിന്റെ തന്നെ നാടകചരിത്രം വിവരിക്കുന്ന അതുല്യ രചനയാണ്. അത് കൂടാതെ കയറും കയര്‍ വ്യവസായവും (ലേഖനം), അഞ്ചാം തിരുമുറിവ് (നാടകം)എന്നീ കൃതികളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

1977ല്‍ സംസ്ഥാനസര്‍ക്കാരിന്റെ ആദ്യത്തെ പ്രൊഫഷണല്‍ നാടക അവാര്‍ഡ് കടലിന്റെ മക്കള്‍ എന്ന നാടകത്തിന് ലഭിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രൊഫഷണല്‍ നാടക അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, ബൈബിള്‍ പരിപോഷണത്തിന് ജോണ്‍ പോള്‍ മാര്‍പ്പാപ്പ ഏര്‍പ്പെടുത്തിയ ബെനേവെരേന്തി ബഹുമതി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 2011 ഫെബ്രുവരി 14ന് അദ്ദേഹം അന്തരിച്ചു.

 

 

Comments are closed.