DCBOOKS
Malayalam News Literature Website

എ.ആര്‍. രാജരാജവര്‍മ്മയുടെ ജന്മവാര്‍ഷികദിനം

കേരള പാണിനി എന്ന് അറിയപ്പെടുന്ന എ.ആര്‍. രാജരാജവര്‍മ്മ 1863 ഫെബ്രുവരി 20ന് ചങ്ങനാശ്ശേരിയിലെ ലക്ഷ്മീപുരം കോവിലകത്താണ് ജനിച്ചത്. പതിനഞ്ചാം വയസില്‍ ഹിരണ്യാസുരവധം ആട്ടകഥ രചിച്ചു. കവിതയെ രൂപാത്മകതയില്‍ നിന്ന് കാവ്യാത്മകതയിലേയ്ക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചു. രാജരാജവര്‍മ്മയും ശിഷ്യന്മാരും കാവ്യരചനാരംഗത്ത് അനുവര്‍ത്തിച്ച നവകവനസമ്പ്രദായം രാജരാജവര്‍മ്മ പ്രസ്ഥാനം എന്ന പേരില്‍ അറിയപ്പെട്ടു.

കേരളപാണിനീയം, വ്യത്തമഞ്ജരി, ഭാഷാഭൂഷണം, സാഹിത്യസാഹ്യം, തുടങ്ങിയ ഭാഷയിലെ ആധികാരികഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് രാജരാജവര്‍മ്മ. ആംഗലേയസാമ്രാജ്യം, മണിദീപിക, മലയവിലാസം, എന്നിവയാണ് മറ്റ് പ്രധാനകൃതികള്‍. കുമാരനാശാന്റെ നളിനിക്കു രാജരാജവര്‍മ്മ എഴുതിയ അവതാരിക ആധുനിക മലയാള നിരൂപണശാഖയുടെ കേളികൊട്ടായി വിശേഷിപ്പിക്കപ്പെടുന്നു. 1918 ജൂലൈ 18ന് അദ്ദേഹം അന്തരിച്ചു.

 

Comments are closed.