യുവ എഴുത്തുകാരില്‍ ഭൂരിഭാഗവും സെല്‍ഫ്-സെന്‍സറിങ്ങിന്റെ ആളുകള്‍: കസുവോ ഇഷിഗുറോ
യുവ എഴുത്തുകാരില്‍ ഭൂരിഭാഗവും സെല്‍ഫ്-സെന്‍സറിങ്ങിന്റെ ആളുകളാണെന്ന് ജാപ്പനീസ് ഇംഗ്ലീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോ. പുറത്താക്കപ്പെടലുകളോടും ട്രോളുകളോടുമുള്ള ഭയമാണ് യുവ എഴുത്തുകാര്‍ക്കിടയില്‍ ഇത്തരം ഒരു വിലയിരുത്തലിന് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പലര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന വിഷയത്തെക്കുറിച്ച് എഴുതാന്‍ സാധിക്കുന്നില്ല. ഭയം അവരെ യാഥാര്‍ത്ഥ്യങ്ങള്‍ എഴുതുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു.
ഒരു പ്രത്യേക വീക്ഷണകോണില്‍ നിന്നോ അല്ലെങ്കില്‍ അവരുടെ അനുഭവങ്ങള്‍ക്ക് പുറത്തുള്ള കഥാപാത്രങ്ങളെയോ സൃഷ്ടിക്കുന്നതില്‍ നിന്നും അധികം പ്രശസ്തിയില്‍ എത്താത്ത പല എഴുത്തുകാരും സ്വയം പിന്മാറുന്നത് ആശങ്ക ജനിപ്പിക്കുന്നുവെന്നും സാഹിത്യ നൊബേല്‍ സമ്മാന ജേതാവ് കൂടിയായ ഇഷിഗുറോ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ കരിയര്‍ കൂടുതല്‍ ദുര്‍ബലമാക്കാന്‍, പ്രശസ്തികളെ ഇല്ലാതാക്കാന്‍ ആരാണ് താത്പര്യപ്പെടുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
എഴുത്തുകാര്‍ നേരിടുന്ന നിരവധി അഭിപ്രായ സ്വാതന്ത്ര്യ തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ്
കസുവോ ഇഷിഗുറോയുടെ തുറന്നു പറച്ചില്‍.
നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ കസുവോ ഇഷിഗുറോ സമകാലിക ഇംഗ്ലീഷ് ഫിക്ഷന്‍ എഴുത്തുകാരില്‍ പ്രമുഖനാണ്. 1989 ൽ പുറത്തിറങ്ങിയ ‘ദി റിമെയിൻസ് ഓഫ് ദ ഡേ’ ആണ് ഇഷിഗുറോയുടെ ഏറ്റവും പ്രശസ്ഥമായ നോവൽ. നാല് തവണ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ ‘ദി റിമൈന്‍സ് ഓഫ് ഡേയ്‌സ്’ 1989ലെ ബുക്കര്‍ പുരസ്‌കാരം നേടി.
‘എ പെയില്‍ വ്യൂ ഓഫ് ഹില്‍സ്’, ‘ആന്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഫ്‌ളോട്ടിങ് വേള്‍ഡ്’, ‘ദി റിമെയിന്‍സ് ഓഫ് ദി ഡേ’, ‘ദി അണ്‍കണ്‍സോള്‍ഡ്’, ‘വെന്‍ വി വെയര്‍ ഓര്!ഫന്‍സ്’, ‘നെവര്‍ ലെറ്റ് മി ഗോ’, ‘ദി ബെറിഡ് ജയന്റ്’ തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. നോവലുകള്‍ക്ക് പുറമേ തിരക്കഥകളും ചെറുകഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്.
Comments are closed.