യു.എ.ഖാദറിന്റെ ഭാര്യ ഫാത്തിമാബീവി അന്തരിച്ചു
കോഴിക്കോട്- പ്രശസ്ത സാഹിത്യകാരൻ യു.എ.ഖാദറിന്റെ ഭാര്യ ഫാത്തിമാബീവി (79) അന്തരിച്ചു. ഖാദറിന്റെ മരണശേഷം കിടപ്പിലായിരുന്നു. ഡിസംബർ 12 നായിരുന്നു ഖാദർ അന്തരിച്ചത്. മയ്യത്തു നമസ്കാരം 10.30ന്. ഖബറടക്കം തിക്കോടി മീത്തലെ പള്ളി ജുമാ മസ്ജിദിൽ.
മക്കൾ: യു.എ. ഫിറോസ്, യു.എ. കബീർ, യു.എ.അദീപ്, യു.എ.ഷെറീന, യു.എ.സുലേഖ. മരുമക്കൾ: കെ.സലാം, സഗീർ അബ്ദുല്ല, സുബൈദ, ഷെരീഫ, രാഹില.
ഒരു പിടി വറ്റ്,തൃക്കോട്ടൂര്‍ കഥകള്‍, റസിയ സുല്‍ത്താന, ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം, കളിമുറ്റം, ചെമ്പവിഴം, ഖുറൈഷികൂട്ടം, അനുയായി അഘോരശിവം, കൃഷ്ണമണിയിലെ തീനാളം, വള്ളൂരമ്മ, കലശം, ചങ്ങല, മാണിക്യം വിഴുങ്ങിയ കാണാരന്‍, ഭഗവതി ചൂട്ട് തുടങ്ങി അമ്പതിലധികം കൃതികളിലൂടെ മലയാളിയുടെ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്ന മുഖമാണ് യു.എ.ഖാദറിന്‍റേത്. തൃക്കോട്ടൂർ ദേശത്തെ നാട്ടുമനുഷ്യരുടെ ചൂരും ചൂടും കഥകളിൽ നിറച്ച എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം.
യു.എ.ഖാദറിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ.
Comments are closed.