ഫാസിസ്റ്റ് – പി.എ നാസിമുദ്ദീന്‍ എഴുതിയ കവിത
ഞാൻ കുഞ്ഞൻ
ജീവിതത്തിന്റെ
ചേറിൽ നിന്ന് വരുന്നു
വോട്ട് ചോദിച്ചോ
ജാഥയിലേക്ക് നയിച്ചോ
മതം ഭീഷണിയിലെന്ന്
പറഞ്ഞോ
രാജ്യദ്രോഹികളെന്ന്
ചൂണ്ടിയോ
ഒരു പക്ഷെ
നിങ്ങളെന്നെ
കണ്ടിരിക്കാം
നിങ്ങളുടെ
സൗജന്യചതുപ്പിൽ
വർഗീയവൈരം പടർത്തി
വെറുപ്പ് നൊട്ടിനുണഞ്ഞ്
ചുടലകൾ
സ്വപ്‌നം കണ്ട്
പുതിയ കാലത്തിന്റെ
വിരാട് രൂപമായ്
ഞാൻ ഉയിർത്തു വരുന്നു….
പൂര്‍ണ്ണരൂപം 2025 മാർച്ച് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്