‘ഫോള്‍സ് അലൈസ്’ ; മനു എസ് പിള്ളയുടെ പുതിയ പുസ്തകം ഉടന്‍ വായനക്കാരിലേയ്ക്ക്
രാജാ രവി വര്‍മ്മയുടെ കാലത്തെ ഇന്ത്യയിലെ മഹാരാജാക്കന്മാരുടെ ചരിത്രമാണ് പുസ്തകം പറയുന്നത്.
‘ദി ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദി ഹൗസ് ഓഫ് ട്രാവന്‍കൂര്‍’, ‘റിബല്‍ സുല്‍ത്താന്‍സ്: ദി ഡെക്കാന്‍ ഫ്രം ഖില്‍ജി ടു ശിവാജി’, ‘ദി കോര്‍ട്ടെസാന്‍,ദി മഹാത്മ ആന്‍ഡ് ദി ഇറ്റാലിയന്‍ ബ്രാഹ്മിണ്‍: ടെയ്ല്‍സ് ഫ്രം ഇന്ത്യന്‍ ഹിസ്റ്ററി’ എന്നീ പുസ്തകങ്ങള്‍ക്ക് ശേഷം യുവചരിത്രകാരനും ഗ്രന്ഥകാരനുമായ മനു എസ് പിള്ളയുടെ പുതിയ പുസ്തകം ഉടന്‍.
‘ഫോള്‍സ് അലൈസ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ജഗ്ഗര്‍നോട്ട് പബ്ലിഷേഴ്‌സാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകം സെപ്റ്റംബര്‍ 24ന് പുറത്തിറങ്ങും. രാജാ രവി വര്‍മ്മയുടെ കാലത്തെ ഇന്ത്യയിലെ മഹാരാജാക്കന്മാരുടെ ചരിത്രമാണ് പുസ്തകം പറയുന്നത്.
This is my new book 🙂@juggernautbooks @gitanjalimaini https://t.co/zlgsVdf2mt pic.twitter.com/wGMMPSs49Z
— Manu S Pillai (@UnamPillai) September 17, 2021
തിരുവിതാംകൂര്‍ വംശാവലിയുടെ ചരിത്രം പറഞ്ഞ ദി ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദി ഹൗസ് ഓഫ് ട്രാവന്‍കൂര്‍ എന്ന ഐതിഹാസികഗ്രന്ഥത്തിന്റെ രചയിതാവായ മനു എസ് പിള്ളയ്ക്ക് ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വായനക്കാരുണ്ട്.
ഹാര്‍പ്പര്‍ കോളിന്‍സ് 2015ല്‍ പുറത്തിറങ്ങിയ ഐവറി ത്രോണിന്റെ മലയാള പരിഭാഷയായ ദന്തസിംഹാസനം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൂടാതെ മനു എസ് പിള്ളയുടെ ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും’ , ‘ചരിത്രവ്യക്തികള്‍ വിചിത്ര സംഭവങ്ങള്‍’ എന്നീ പുസ്തകങ്ങളും ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മനു എസ് പിള്ളയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.