8.70 കോടി വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ് ബുക്കിന്റെ സ്ഥിരീകരണം
8.70 കോടി അക്കൗണ്ടുകളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ് ബുക്കിന്റെ സ്ഥിരീകരണം. ഫേസ്ബുക്കിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ മൈക് ഷ്‌റോപ്ഫറാണ് ഇക്കാര്യം ബ്ലോഗിലൂടെ വ്യക്തമാക്കിയത്. നേരത്തെ ഫേസ്ബുക്ക് പറഞ്ഞതിനേക്കാള്‍ 3.70 കോടി അക്കൗണ്ടുകളിലെ വിവരങ്ങള്‍ കൂടി കേംബ്രിഡ്ജ് അനലറ്റിക ചോര്‍ത്തി ഉപയോഗിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.
വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിനായി,ഫേസ്ബുക്ക് സ്വീകരിച്ച നടപടികളും ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രതിനിധി സഭാ സമിതിക്ക് മുന്നില്‍ അടുത്ത ബുധനാഴ്ച ഹാജരാകാമെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സകര്‍ബര്‍ഗ് അറിയിച്ചിട്ടുണ്ട്.
Comments are closed.