‘എഴുത്തും വായനയും’; അമ്മയുടെ ഓര്‍മക്കായി ഒരു വായനശാല
![ചിത്രത്തിന് കടപ്പാട്- ദേശാഭിമാനി ഓണ്‍ലൈന്‍](https://www.dcbooks.com/wp-content/uploads/2022/04/1-1007713.jpg)
ചിത്രത്തിന് കടപ്പാട്- ദേശാഭിമാനി ഓണ്‍ലൈന്‍
അമ്മയുടെ ഓര്‍മക്കായി വായനശാല പണിതുനല്‍കി കെ വി ശശി. പേരാമ്പ്ര മുയിപ്പോത്താണ് അമ്മ കെ വി ദേവകിയുടെ സ്മരണക്ക് മകന്‍ കെ വി ശശി വായനശാല പണിതുനല്‍കിയത്.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കൂടിയാണ് കെ വി ശശി.
പത്ത് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് റഫറല്‍ ലൈബ്രറി ഒരുക്കിയിരിക്കുന്നത്. ‘എഴുത്തും വായനയും’ എന്ന് പേരിട്ടിരിക്കുന്ന ഈ സാംസ്‌കാരിക നിലയം എം മുകുന്ദന്‍ നാടിന് സമര്‍പ്പിച്ചു. സതീശന്‍ പൈങ്ങോട്ടായിയാണ് വായനശാല രൂപകല്‍പ്പന ചെയ്തത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് എം മുകുന്ദന്റെ ‘ഡല്‍ഹി ഗാഥകള്‍’ പുസ്തക ചര്‍ച്ചയും നടന്നു. ഡോ. എ കെ അബ്ദുള്‍ ഹഖീം മോഡറേറ്ററായി.
Comments are closed.