DCBOOKS
Malayalam News Literature Website

എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന്

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം

തിരുവനന്തപുരം: സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം സാഹിത്യകാരൻ എൻ.എസ്. മാധവന്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. എസ്.കെ. വസന്തനായിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്കാര ജേതാവ്.

പഞ്ചകന്യകകള്‍, രായും മായും അര്‍ബുദ വൈദ്യന്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍, നിലവിളി, തിരുത്ത്, നാലാം ലോകം, ഭീമച്ചന്‍ തുടങ്ങി എന്‍ എസ് മാധവന്റെ നിരവധി പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കേരള സാഹിത്യ അക്കാദമി പുരസ്കാരം, മുട്ടത്തുവർക്കി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മലയാള ചെറുകഥാസാഹിത്യത്തിന് നവീനമായ ഒട്ടേറെ ആശയങ്ങള്‍ പകര്‍ന്നു നല്‍കിയ എഴുത്തുകാരനാണ് എൻ എസ് മാധവൻ. മലയാള സാഹിത്യത്തില്‍ അവഗണിക്കപ്പെട്ടിരുന്ന ചെറുകഥകള്‍ എന്ന സാഹിത്യവിഭാഗത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ കഥാകൃത്തുക്കളിലൊരാളായി എന്‍.എസ്.മാധവന്‍ പരിഗണിക്കപ്പെടുന്നു.  അതുവരെയും കഥാസാഹിത്യത്തിന് അപരിചിതമായിരുന്ന കഥനരീതികളും വിഷയങ്ങളും അദ്ദേഹം സാഹിത്യമണ്ഡലത്തിന് പരിചയപ്പെടുത്തി നല്‍കി.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എന്‍ എസ് മാധവന്റെ  കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Leave A Reply