എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് എന്‍ എസ് മാധവന്റെ പുസ്തകങ്ങള്‍
മലയാള ചെറുകഥാസാഹിത്യത്തിന് നവീനമായ ഒട്ടേറെ ആശയങ്ങള്‍ പകര്‍ന്നു നല്‍കിയ എഴുത്തുകാരന്‍ എന്‍ എസ് മാധവനെ ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരവുമെത്തി. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം.
മലയാള സാഹിത്യത്തില്‍ അവഗണിക്കപ്പെട്ടിരുന്ന ചെറുകഥകള്‍ എന്ന സാഹിത്യവിഭാഗത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ കഥാകൃത്തുക്കളിലൊരാളായി എന്‍.എസ്.മാധവന്‍ പരിഗണിക്കപ്പെടുന്നു. അതുവരെയും കഥാസാഹിത്യത്തിന് അപരിചിതമായിരുന്ന കഥനരീതികളും വിഷയങ്ങളും അദ്ദേഹം സാഹിത്യമണ്ഡലത്തിന് പരിചയപ്പെടുത്തി നല്‍കി.
പഞ്ചകന്യകകള്‍, രായും മായും അര്‍ബുദ വൈദ്യന്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍, നിലവിളി, തിരുത്ത്, നാലാം ലോകം, ഭീമച്ചന്‍ തുടങ്ങി എന്‍ എസ് മാധവന്റെ നിരവധി പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഡി സി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും വായനക്കാർക്ക് സ്വന്തമാക്കാവുന്നതാണ്.
എഴുത്തുകാരനെ കുറിച്ച്
1948-ല്‍ എറണാകുളത്ത് ജനനം. 1975-ല്‍ ഐ.എ.എസ്. ലഭിച്ചു. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്നു. 1970-ല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മാതൃഭൂമി നടത്തിയ ചെറുകഥാമത്സരത്തില്‍ ‘ശിശു’ എന്ന കഥ ഒന്നാം സമ്മാനം നേടി. ഹിഗ്വിറ്റയ്ക്ക് കേരളസാഹിത്യ അക്കാദമി, ഓടക്കുഴല്‍ തുടങ്ങിയ അവാര്‍ഡുകളും മികച്ച ഒറ്റ കഥകള്‍ക്കുള്ള മള്‍ബറി, പത്മരാജന്‍, വി.പി. ശിവകുമാര്‍ സ്മാരക ‘കേളി’ തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
പ്രധാന കൃതികള്‍
കഥകള്‍
ചൂളൈമേടിലെ ശവങ്ങള്‍, ഹിഗ്വിറ്റ, തിരുത്ത്, പര്യായകഥകള്‍, അര്‍ത്ഥനാരീകാണ്ഡം, നിലവിളി, എന്റെ പ്രിയപ്പെട്ട കഥകള്‍, എന്‍.എസ്.മാധവന്റെ കഥകള്‍ സമ്പൂര്‍ണ്ണം, പഞ്ചകന്യകകള്‍
യാത്രാവിവരണം
മൂന്നു യാത്രകള്‍
നാടകം
രണ്ടു നാടകങ്ങള്‍
നോവല്‍
ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍, ഭീമച്ചന്‍
സാഹിത്യ നിരൂപണം
പുറം മറുപുറം
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എന്‍ എസ് മാധവന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.