DCBOOKS
Malayalam News Literature Website

മനുഷ്യമനസ്സുകളിലെ കലാപവും അതിജീവനവും കാലത്തിന്റെ സൂക്ഷ്മതകള്‍കൊണ്ട് അടയാളപ്പെടുത്തുന്ന ‘ഏഴാംപതിപ്പിന്റെ ആദ്യപ്രതി‘

തകര്‍ന്നുപോയ ഒരു ദേശത്തിന്റെ ചരിത്രവും തുടര്‍ന്നുള്ള വിഭാവനവും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന നോവലാണ് അജിജേഷ് പച്ചാട്ടിന്റെ ഏഴാം പതിപ്പിന്റെ ആദ്യപ്രതി‘. മതങ്ങളും സംഘടനകളും രാജ്യങ്ങളും പൗരന്‍മാര്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന Ajijesh Pachattu-Ezham Pathippinte Adyaprathiആഘാതങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതുവഴി തെറ്റിദ്ധരിക്കപ്പെട്ട ഏത് ചരിത്രവും ഒരിക്കല്‍ സ്വയം എഴുന്നേറ്റു വന്നേക്കുമെന്ന തിരിച്ചറിവും കൂടി ഈ നോവല്‍ മുന്നോട്ട് വെയ്ക്കുന്നു. ജലംകൊണ്ടും അധിനിവേശംകൊണ്ടുംമുറിവേറ്റ ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്പും രേഖപ്പെടുത്തുന്നു. ക്രാഫ്റ്റിലെ വൈവിധ്യവും വ്യത്യസ്ത ഭൂമികകളില്‍നിന്നുള്ള കഥ പറച്ചിലുംകൊണ്ട് പുതിയൊരു വായനാനുഭവമാക്കി മാറ്റുകയാണ് ഏഴാം പതിപ്പിന്റെ ആദ്യപ്രതി.

യുവതലമുറയിലെ കഥാകൃത്തായ അജിജേഷ് പച്ചാട്ടിനെ ആശയങ്ങളിലെ വൈവിധ്യവും ആവിഷ്‌കാരത്തിലെ വ്യത്യസ്തതകളുമാണ് മലയാള കഥയില്‍ വ്യത്യസ്തനാക്കുന്നത്. സമകാലിക പ്രശ്‌നങ്ങളിലുള്ള സര്‍ഗ്ഗാത്മകമായ ഇടപെടലാണ് അജിജേഷ് പച്ചാട്ടിന്റെ ഓരോ കഥകളും. ആദ്യ കഥാസമാഹാരമായ കിസേബി മുതല്‍ ഏഴാം പതിപ്പിന്റെ ആദ്യപ്രതി എന്ന നോവല്‍ വരെ എത്തിനില്‍ക്കുന്ന സാഹിത്യയാത്രയില്‍ നിരവധി പുരസ്‌കാരങ്ങളും അജിജേഷ് പച്ചാട്ടിനെ തേടിയെത്തി. ആര്‍ത്തവപൂമെത്ത(ലേഖന സമാഹാരം), ദൈവക്കളി(കഥ) എന്നിവയാണ് അജിജേഷിന്റെ മറ്റു പുസ്തകങ്ങള്‍.

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.