വയലാര്‍ പുരസ്‌കാരം ഏഴാച്ചേരി രാമചന്ദ്രന് സമര്‍പ്പിച്ചു
നാൽപ്പത്തിനാലാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ പുരസ്‌കാരം ഏഴാച്ചേരി രാമചന്ദ്രന് സമര്‍പ്പിച്ചു. രാജ്ഭവനിൽ നടന്ന അവാർഡ് സമർപ്പണ ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ഏഴാച്ചേരി രാമചന്ദ്രൻ പുരസ്ക്കാരം ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ, പ്രഭവാർമ്മ, പ്രൊഫ. ജി. ബാലചന്ദ്രൻ, ട്രസ്റ്റ് സെക്രട്ടറി സി. വി. ത്രിവിക്രമൻ എന്നിവരും അവാർഡ് സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.
ഏഴാച്ചേരി രാമചന്ദ്രന്റെ ‘ഒരു വെർജീനിയൻ വെയിൽകാലം’ എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. ഡോ കെ പി മോഹനന്‍, ഡോ എന്‍ മുകുന്ദന്‍, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയംഗങ്ങള്‍.കഴിഞ്ഞ വർഷം വി.ജെ ജയിംസിനായിരുന്നു വയലാർ പുരസ്‌കാരം. അദ്ദേഹത്തിന്റെ ‘നിരീശ്വരൻ’ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അർഹമായത്. വയലാര്‍ രാമവര്‍മ്മ സ്മാരകട്രസ്റ്റ് 1977 മുതല്‍ നല്‍കിവരുന്നതാണ് ഈ പുരസ്‌കാരം. 2018-ല്‍ കെ.വി മോഹന്‍കുമാറിന്റെ ഉഷ്ണരാശിയാണ് വയലാര്‍ അവാര്‍ഡിന് അര്‍ഹമായത്.
Comments are closed.