DCBOOKS
Malayalam News Literature Website

‘മരിക്കുന്നതിനുമുമ്പ് മരിച്ചുപോകരുത് ‘

ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

അഭിമുഖം- പ്രകാശ് രാജ് / ജോണ്‍ ബ്രിട്ടാസ്

മാധ്യമങ്ങള്‍ ഇന്ദിരാഗാന്ധിക്കും അടിയറ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനും, ഏതൊരു ഭരണപാര്‍ട്ടിക്കുമൊപ്പവും നിലകൊണ്ടിട്ടുണ്ട്. ആരാണ് വില്‍ക്കാന്‍ നില്‍ക്കുന്നത്, അവര്‍ മാത്രമേ വില്‍ക്കപ്പെടൂ. നമ്മളാണ് ജനം, നമ്മളാണ് മാധ്യമം, ഇന്ന് വാട്‌സ്അപ്പുണ്ട്, നമുക്ക് മറ്റ് വഴികളുണ്ട്. ഭരണകൂടം വാങ്ങാനായി നിലകൊള്ളുന്നു. പക്ഷേ, നമ്മള്‍ അശുഭാപ്തിവിശ്വാസികളാകരുത്. അല്ലെങ്കില്‍ ജീവിക്കുന്നതിന് അര്‍ത്ഥമില്ലാതാകും. ഞാന്‍ ജീവിച്ചിരിക്കുന്നു, കാരണം മരിക്കുന്നതിന് മുമ്പ് മരിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല.

കെ.എല്‍.എഫില്‍ കാഴ്ചക്കാരായി ഏറ്റവും അധികം പേര്‍എത്തുകയും സജീവമായി ചര്‍ച്ചയില്‍ പങ്കാളികളാവുകയുംചെയ്ത സെഷനാണ് നടന്‍ പ്രകാശ് രാജുമായി മാധ്യമപ്രവര്‍ത്തകനും രാജ്യസഭാ എം.പിയുമായ ജോണ്‍ ബ്രിട്ടാസ് നടത്തിയ സംഭാഷണം. രാജ്യത്ത് പ്രശസ്തരായ കലാകാരന്മാരുടെ നിരയില്‍ ഏറ്റവും ശക്തമായ പ്രതിപക്ഷ സ്വരങ്ങളിലൊന്നാണ് ചലച്ചിത്ര അഭിനേതാവ് പ്രകാശ് രാജിന്റേത്.

The Native, The Language, The Natio-nalist എന്ന വിഷയത്തില്‍ നടന്ന സംഭാഷണത്തിനൊടുവില്‍ രസകരമായ
സംഭവങ്ങളും അരങ്ങേറി. പ്രകാശ് രാജിനോട് സദസില്‍ നിന്ന്, കോട്ടയം കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ജാതി വിവേചന ആരോപണങ്ങളോട് എന്താണ് താങ്കളുടെ പ്രതികരണം എന്ന ചോദ്യമുയര്‍ന്നു. വിഷയം അറിയാത്ത പ്രകാശ്‌രാജ് എന്താണ് അവിടുത്തെ സംഭവം എന്ന് ജോണ്‍ ബ്രിട്ടാസിനോട് ആരാഞ്ഞു. കാര്യം വ്യക്തമായപ്പോള്‍ ഒരു എം.പി. എന്ന നിലയില്‍ താങ്കള്‍ എന്തുചെയ്തുവെന്ന് ബ്രിട്ടാസിനോട് പ്രകാശ് രാജ് ചോദിച്ചു. നിറഞ്ഞ കയ്യടിയായിരുന്നു മറുപടി. കേരളത്തിലെ സര്‍ക്കാര്‍ വേണ്ടത് എല്ലാം ചെയ്തിട്ടുണ്ടെന്നും ചോദ്യം പ്രകാശ് രാജിനോടാണെന്നും പറഞ്ഞ് ജോണ്‍ ബ്രിട്ടാസ് ഒഴിയാന്‍ നോക്കി. താന്‍ ഒരു സദസ്യനായിട്ടാണ് ചോദിക്കുന്നത് എന്നു പറഞ്ഞ് കസേരയില്‍ നിന്നെഴുന്നേറ്റ് ബ്രിട്ടാസിന് പുറംതിരിഞ്ഞ് പ്രകാശ് രാജ് ചോദ്യമാവര്‍ത്തിച്ചു. അതിനും നിറഞ്ഞ കയ്യടിയായിരുന്നു മറുപടി.

ജോണ്‍ ബ്രിട്ടാസ്: ഇവിടെ എത്തിയ ഈ ആളുകളെയെല്ലാം കാണുമ്പോള്‍ താങ്കള്‍ക്ക് എന്തു തോന്നുന്നു?

പ്രകാശ് രാജ്: സ്‌നേഹം. സ്‌നേഹം. ഇതുപോലെ അദ്ഭുതകരമായൊരു വേദിയില്‍ ഇരിക്കുന്നതില്‍ സന്തോഷം. വളരെയേറെ ആവേശഭരിതനാണ് ഞാന്‍.

? നമുക്ക് നല്‍കിയിരിക്കുന്ന വിഷയം  The Native, The Language, The Nati-onalist. എന്റെ ആദ്യത്തെ ചോദ്യം ഇതാണ്. താങ്കള്‍ എങ്ങനെ സ്വയം വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു?

എന്റെ ട്രാവലോഗ് ആശയക്കുഴപ്പത്തിലാണ്. എന്റെ ട്രാവലോഗ് ലക്ഷ്യസ്ഥാനത്തെപ്പറ്റിയാണ്, യാത്രയെപ്പറ്റിയല്ല. യാത്രയുടെ സന്തോഷങ്ങളെപ്പറ്റിയല്ല. ലോകം മനോഹരമാണ്, ഞാന്‍ ഒരു കര്‍ഷകനാണ്, എഴുത്തുകാരനാണ്, അഭിനേതാവാണ്. ഇതൊരു ഇഷ്ടമുള്ള യാത്രയാണ്. ഞാനെന്താണ് എന്ന് സമയം (ടൈം) ആണ് തിരഞ്ഞെടുക്കുന്നത്. ഞാന്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ഒരാളൊണെന്ന് പറയാം.

പൂര്‍ണ്ണരൂപം 2023 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

Comments are closed.