മതസ്പര്‍ധ പരാമര്‍ശം; ടി പി സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്
മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സംസാരിച്ചുവെന്ന കേസില്‍ മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ തെളിവില്ലെന്നു ഫൊറന്‍സിക് റിപ്പോര്‍ട്ട്. ലേഖകന്‍ കൈമാറിയ സെന്‍കുമാറിന്റെ സംഭാഷണമടങ്ങിയ പെന്‍െ്രെഡവ്, ലാപ്‌ടോപ് എന്നിവയിലെ സംഭാഷണം കൃത്രിമമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു.
വിരമിച്ചതിനുശേഷം ടി പി സെന്‍കുമാര്‍ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മതസ്പര്‍ധ ഉണ്ടാക്കുന്നവിധം സംസാരിച്ചുവെന്നു ചൂണ്ടികാട്ടി പരാതിനല്‍കിയത്. കേസെടുത്ത് അന്വേഷിക്കാന്‍ അന്നത്തെ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ പൊലീസിനു നിര്‍ദേശവും നല്‍കി. അന്ന് സെന്‍കുമാര്‍ ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
Comments are closed.