DCBOOKS
Malayalam News Literature Website

തെരഞ്ഞെടുപ്പിന്റെ ആധികാരികതയെക്കുറിച്ച് നവീന്‍ ചൗള

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ Every Vote Counts: The Story Of India’s Election എന്ന വിഷയത്തില്‍ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ നവീന്‍ ചൗളയുമായി ടി.പി ശ്രീനിവാസന്‍ നടത്തിയ സംവാദം ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

തെരഞ്ഞെടുപ്പിന്റെ ആധികാരികതയെ മുന്‍നിര്‍ത്തി നടന്ന ചര്‍ച്ചയില്‍ മറ്റു രാജ്യങ്ങളിലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇന്ത്യയിലേത് ആരോപണവിധേയമല്ലെന്ന് നവീന്‍ ചൗള അഭിപ്രായപ്പെട്ടു. വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ തെരഞ്ഞെടുപ്പിന്റെ സത്യസന്ധത വര്‍ദ്ധിപ്പിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. NOTA-യുടെ വര്‍ദ്ധനവ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനും നിയമം ഭേദഗതി വരുത്തുന്നതിനും കാരണമാകുന്നു എന്നും നവീന്‍ ചൗള പറഞ്ഞു. പ്രവാസികളുടെയും ട്രാന്‍സ്‌ജെന്‍ഡറുകളുടെയും പ്രാതിനിധ്യത്തെക്കുറിച്ചും സംഭാഷണത്തില്‍ ചര്‍ച്ചയായി. വ്യാജവാര്‍ത്തകള്‍, പെയ്ഡ് ന്യൂസ്, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയും തെരഞ്ഞെടുപ്പിന്റെ സുതാര്യത കുറയ്ക്കുമെന്ന് നവീന്‍ ചൗള സൂചിപ്പിച്ചു.

ചിത്രത്തിന് കടപ്പാട്: വരുണ്‍ വിനോദ്

Comments are closed.