പി മണികണ്ഠന്റെ ‘എസ്കേപ് ടവര്‍’ പ്രകാശനം ചെയ്തു
പി മണികണ്ഠന്റെ ‘എസ്കേപ് ടവര്‍’ പ്രകാശനം ചെയ്തു. തൃശ്ശുര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ കെ സച്ചിദാനന്ദനില്‍ നിന്നും ദീപാനിശാന്ത് പുസ്തകം ഏറ്റുവാങ്ങി. കെ പി ഉണ്ണി പുസ്തക പരിചയം നടത്തി. ജയരാജ് പുതു മഠം അധ്യക്ഷത വഹിച്ച ചടങ്ങില്‍ കല്പറ്റ നാരായണന്‍, ടി ഡി രാമകൃഷ്ണന്‍, പി മണികണ്ഠന്‍, ടി വി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ജി ഉഷാകുമാരി നോവല്‍ വിശകലനം നടത്തി. ഡി സി ബുക്‌സ് മുദ്രണമായ കറന്റ് ബുക്‌സാണ് പ്രസാധനം.
എഴുത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനങ്ങളിലേക്ക്, അവയുടെ പ്രേരണകളിലേക്ക് നിരന്തരം കയറിയിറങ്ങുന്ന ഒരു രചനയാണ് ‘എസ്‌കേപ് ടവര്‍’. പ്രവാസത്തെ, അതിന്റെ സവിശേഷമായ അനുഭവങ്ങളെ ഒരു തിണയായി മലയാളനോവല്‍ എന്നോ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റേതായ പ്രാദേശികത പൂര്‍വസ്മരണകളായും അനുഭവകഥനങ്ങളായും കടന്നു വരുമ്പോള്‍തന്നെ ഇത് കേരളീയതയുടെ ഗൃഹാതുരതയ്ക്കകത്ത് ഇളവേല്ക്കുന്നില്ല. അതേസമയം ഏതൊരു പ്രവാസിയെയും പോലെ അനിശ്ചിതവും യാന്ത്രികവുമായി തുടരുന്ന മലയാളിയുടെ സ്വത്വാനുഭവങ്ങളെ ഏറ്റവും അനുഭവപരവും വൈകാരികവുമായിത്തന്നെ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. വന്‍കരകള്‍ താണ്ടി, ബഹുദൂരം യാത്രചെയ്ത് പലയിടങ്ങളിലായി അധിവസിച്ചുവരുന്ന മലയാളി ഡയസ് പോറയുടെ തികച്ചും വ്യത്യസ്തമായ ഒരു ആഖ്യാനമാണ് പി. മണികണ്ഠന്റെ ‘എസ്കേപ് ടവര്‍.’
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.