DCBOOKS
Malayalam News Literature Website

എർദോഗൻ തുർക്കിയുടെ മോദി: ബെന്യാമിൻ

ഏഷ്യയുടെയും യൂറോപ്പിന്റെയും ഇടയിലുള്ള തുര്‍ക്കിയാണ് ഇസ്ലാമിന്റെയും, ക്രിസ്തുമതത്തിന്റെയും ഉറവിടമെന്ന് എഴുത്തുകാരനായ സക്കറിയ പറഞ്ഞു. ‘റൂമിയുടെ മണ്ണില്‍ പാമുക്കിന്റെ നാട്ടില്‍’ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ തുര്‍ക്കിയൊരു മതേതര മൗലികവാദ രാഷ്ട്രമാണെന്ന സക്കറിയയുടെ വാദത്തിന് മറുപടിയായി, മോദിയെപ്പോലെ മതത്തെ മറയാക്കി രാഷ്ട്രീയ അനീതികള്‍ നടത്തുകയാണ് ഇപ്പോഴത്തെ തുര്‍ക്കി രാഷ്ട്രപതിയായ ‘റെജബ് ത്വയ്യിബ് എര്‍ദോഗന്‍’ എന്ന് ബെന്യാമിന്‍ അഭിപ്രായപ്പെട്ടു.

തുര്‍ക്കിയിലെ വാസ്തുശില്‍പികളുടെ മനോഹാരിതയെ വിശദീകരിക്കുകയായിരുന്നു ഇന്ത്യന്‍ എഴുത്തുകാരിയായ സോണിയ റഫീക്ക്. എഴുപതുകളിലെ തുര്‍ക്കിയെ നേരിട്ടു കണ്ടപ്പോള്‍ സിനിമയിലാണെന്ന് തോന്നിപ്പോയെന്ന് സോണിയ വ്യക്തമാക്കി.

തുര്‍ക്കിയുടെ മതസൗഹാര്‍ദത്തെക്കുറിച്ചും ചരിത്രപ്രധാന്യത്തെപ്പറ്റിയും കേരള ടൂറിസം സെക്രട്ടറിയായ എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.