DCBOOKS
Malayalam News Literature Website

തലമുറകള്‍ മാറുന്നതിനനുസരിച്ച് പുരാണങ്ങള്‍ വ്യത്യാസപ്പെടുന്നു


പ്രശസ്ത എഴുത്തുകാരനും വിമര്‍ശകനുമായ സുനില്‍ പി ഇളയിടം മഹാഭാരതത്തെ വിവിധ
തലങ്ങളിലൂടെ തുറന്നുകാട്ടി. യുവകവിയും പ്രഭാഷകനുമായ ബിനീഷ് പുതുപ്പണം അവതാരകനായി നിന്ന ഇതിഹാസങ്ങളും ചരിത്രങ്ങളും എന്ന പരിപാടിയിലാണ് മഹാഭാരതത്തെക്കുറിച്ചും രാമായണത്തെക്കുറിച്ചും ഇളയിടം കാണികളോട് സംസാരിച്ചത്.

തലമുറകള്‍ മാറുന്നതിനനുസരിച്ച് പുരാണങ്ങളില്‍ ഒട്ടേറെ വ്യത്യാസങ്ങള്‍ കാണാവുന്നതാണ്. പ്രദേശിക കാലത്ത് വായിച്ചിരുന്നപ്പോലെയല്ല മധ്യകാലത്ത് പുരാണങ്ങള്‍ വായിക്കപ്പെടുന്നത്. ഇവയില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ആധുനിക നൂറ്റാണ്ടില്‍ വായിക്കുന്നത്. ഈ
കാലങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനരീതിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ കണ്ടുവരുന്നു. ഒപ്പം ആധുനികതയുമായുള്ള പുരണങ്ങളുടെ ബന്ധത്തെ ഇളയിടം വേദിയില്‍ ചര്‍ച്ചചെയ്തു. മഹാഭാരതം പോലെയുള്ള ഇതിഹാസങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ആധുനിക ജീവിതത്തിലെ സന്ദര്‍ഭങ്ങളുമായി സാമ്യത ഉണ്ടെന്ന് പറഞ്ഞകൊണ്ട് ഇളയിടം ചര്‍ച്ച അവസാനിപ്പിച്ചു.

ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.

Comments are closed.