ലോക വനദിനത്തില്‍ സംഘടിപ്പിച്ച മാരത്തണ്‍ ശ്രദ്ധേയമായി
‘സേവ് ഫോറസ്റ്റ് സേവ് എര്‍ത്ത് ‘ എന്ന മുദ്രാവാക്യവുമായി ലോക വനദിനത്തില്‍ വാഗമണ്‍ ഡി സി സ്മാറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാരത്തണ്‍ ‘Environthon 2018’ ശ്രദ്ധേയമായി. വാഗമണ്‍ ഡിസിസ്മാറ്റ് ക്യാമ്പസിന് സമീപം 10 കിലോമീറ്ററിലാണ് മാരത്തണ്‍ നടത്തിയത്.നിരവധി കോളജ് വിദ്യാര്‍ത്ഥികള്‍ മാരത്തണില്‍ പങ്കെടുത്തു.
രാവിലെ 6.ന് ആരംഭിച്ച 10 കിലോമീറ്റര്‍ മാരത്തണ്‍ മുന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
തുടര്‍ന്ന് നടന്ന സമ്മാനദാനചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ കറുപ്പുസ്വാമിയും ടിനു യോഹന്നാനും പങ്കെടുത്തു. മാരത്തണില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളജ് ഒന്നാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലാ സെന്റ് തോമസ് കോളജ്, എംഎ കോളജ് കോതമംഗലം, സെന്റ് സ്റ്റീഫന്‍ കോളജ് ഉഴവൂര്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലുമെത്തി.
Comments are closed.