DCBOOKS
Malayalam News Literature Website

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. പ്രകൃതിയ്ക്ക് വേണ്ടി സ്വജീവിതം മാറ്റിവെച്ച വ്യക്തിത്വമായിരുന്നു ശോഭീന്ദ്രന്‍ മാഷ്. കോഴിക്കോട് ജില്ലയിലെ കക്കോടിയാണ് സ്വദേശം.

പ്രൊഫ.ശോഭീന്ദ്രന്റെ ‘മൊളക്കാല്‍മുരുവിലെ രാപകലുകള്‍’ എന്ന പുസ്തകം ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകം ഭൂതകാലത്തിലെ ഓർമ്മകളെയും ഭാവിയെക്കുറിച്ചുള്ള ചിന്തകളെയും ഒരുപോലെ ഉണർത്താൻ പ്രേരിപ്പിക്കുന്നു. Textകുട്ടികളുമായി ഒരദ്ധ്യാപകൻ ഇടപെടുന്നതിന്റെ മിഴിവാർന്ന അനുഭവചിത്രങ്ങൾ ഇതിലുണ്ട്. അതുകൊണ്ടുതന്നെ മൊളക്കാൽമുരുവിലെ രാപകലുകൾ എന്ന ഈ കേട്ടെഴുത്തു പുസ്തകം അദ്ധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തിന്റെ വിലപ്പെട്ട ഒരു മാതൃകാപാഠപുസ്തകമായിത്തീരുന്നു. വിദ്യാഭ്യാസം എന്നതിന്റെ കൃത്യവും സമഗ്രവുമായ അർത്ഥം പറഞ്ഞുതരാൻ മാത്രമല്ല അതേറ്റവും നന്നായി അനുഭവിപ്പിക്കാനും ഈ പുസ്തകത്തിനു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാകാലത്തും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു പുസ്തകമാണിത്.

ഈ പുസ്തകത്തിലെ കുട്ടികള്‍, അധ്യാപകര്‍, ഗ്രാമീണര്‍ ഇവരൊക്കെയും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങളാണ്. ഈ കഥാപാത്രങ്ങളെയെല്ലാം കൂട്ടിയോജിപ്പിക്കുന്ന തരത്തിലാണ് മൊളക്കാല്‍മുരുവിലെ ഭൂപ്രകൃതി ഓര്‍മ്മകളുടെ പ്രധാന ഭാഗമായിത്തീരുന്നത്. വായിച്ചുകഴിഞ്ഞാലും നമ്മുടെ മനസ്സ് മൊളക്കാല്‍മുരുവിലേക്കുതന്നെ അറിയാതെ തിരിച്ചുപോകുന്ന ഒരാഖ്യാനം ഈ പുസ്തകത്തിനുണ്ടെന്നു എം.ടി.വാസുദേവന്‍ നായര്‍ അവതാരികയില്‍ പറയുന്നുണ്ട്.

അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രകൃതിക്കുവേണ്ടി ജീവിച്ച വ്യക്തിത്വമായിരുന്നു പ്രൊഫസര്‍ ടി. ശോഭീന്ദ്രന്‍.

പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിച്ച പ്രൊഫസര്‍ ടി. ശോഭീന്ദ്രന്‍റെ വസ്ത്രധാരണവും വ്യത്യസ്തമായിരുന്നു. പച്ച പാന്‍റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥിരം വേഷം. കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും ഒട്ടെറെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള ില്‍ സജീവമായിരുന്നു. വയനാട് ചുരത്തിലെ മഴ നടത്തത്തില്‍ ഉള്‍പ്പെടെ അദ്ദേഹം സ്ഥിരമായി പങ്കെടുത്തിരുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.