DCBOOKS
Malayalam News Literature Website

എന്റെ സുഖാനുഭവങ്ങൾക്ക് ഭംഗം വരുത്തിയതാര് ?

 

ലോക പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ ഡോ. സ്‌പെൻസർ ജോൺസന്റെ ഏറ്റവും പ്രശസ്തമായ Who moved my cheese എന്ന കൃതിയുടെ വിവർത്തനമാണ് ‘എന്റെ സുഖാനുഭവങ്ങൾക്ക് ഭംഗം വരുത്തിയതാര് ?’ ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറും ഇരുപത്തിയാറിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതുമായ ഈ കൃതിയുടെ ദശലക്ഷക്കണക്കിനു കോപ്പികളാണ്  വിറ്റഴിഞ്ഞത്.

ഭാവിയിൽ നിലനിൽക്കുക മാത്രമല്ല , വളരണമെങ്കിൽ മാറ്റങ്ങളെ അഭിമുഖീകരിക്കുകയും വേണം. സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ട രീതിയിൽ പൊരുത്തപ്പെടാനുള്ള കഴിവാണ് മനുഷ്യന് വേണ്ട കഴിവുകളിലെല്ലാം പ്രധാനം. ജീവിതത്തിൽ മാറ്റങ്ങളെ അഭിമുഖീകരിച്ച് വിജയം കൈവരിക്കാൻ ഈ കഥ സഹായകമാകും. ദുർഘടമായ വഴിയിൽ നടക്കുന്ന മാറ്റങ്ങളെയും അവിടെ ചീസ് അന്വേഷിക്കുന്ന നാല് ente-sukhaanubhavangalkk-bhangam-varuthiyatharuകഥാപാത്രങ്ങളെയും കുറിച്ചുള്ളതാണ് ‘എന്റെ സുഖാനുഭവങ്ങൾക്ക് ഭംഗം വരുത്തിയതാര് എന്ന കഥ. ചീസ് യഥാർഥത്തിൽ ഒരു പ്രതീകമാണ് – ജീവിതത്തിൽ നാം അന്വേഷിക്കുന്നവയുടെ പ്രതീകം. അത് നല്ലൊരു ജോലിയാവാം , ഒരു ബന്ധമാവാം , പണമാവാം , വലിയ വീടാവാം , സ്വാതന്ത്ര്യമോ , ആരോഗ്യമോ , സമാധാനമോ ഒക്കെയാകാം …..

  • മാറ്റങ്ങൾ പ്രതീക്ഷിക്കുക.
  • മാറ്റങ്ങളുമായി കാലവിളംബമില്ലാതെ പൊരുത്തപ്പെടുക
  • മാറ്റങ്ങൾ ആസ്വദിക്കുക.
  • മാറ്റങ്ങളോട് വേഗത്തിൽ പൊരുത്തപ്പെടാനും അത് ആസ്വദിക്കാനും ശീലിക്കുക.

ഈ കൃതിയിലെ പ്രധാന പ്രതിപാദ്യം ഇത് തന്നെയാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെടേണ്ടത്തിന്റെ ആവശ്യകതയും , പൊരുത്തപ്പെടാൻ അനുവർത്തിക്കേണ്ട രീതികളും ലളിതവും ഹൃദ്യവുമായ രീതിയിൽ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് കെ എസ് ബിജുകുമാറാണ്.

Comments are closed.