‘എന്റെ പച്ചക്കരിമ്പേ,,’ യിൽ ഉള്ളത് രതിയുടെ സുനാമികളാണ്.
എം. മുകുന്ദൻ എഴുതിയ അവതാരികയിൽ നിന്നും.
‘എന്റെ പച്ചക്കരിമ്പേ,,’ യിൽ ഉള്ളത് രതിയുടെ സുനാമികളാണ്. കഥയും ഭാഷയും നമ്മളറിയാതെ നമ്മുടെ മേൽ ഒരുപാട് വിലക്കുകള കെട്ടിത്തൂക്കുന്നുണ്ട്. കഥക്കു കഥയുടേതായ വൃത്തങ്ങളുണ്ട്. കഥയുടെ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഒരു രചനയാണ് എന്റെ പച്ചക്കരിമ്പേ. മറ്റൊരു എഴുത്തുകാരിക്കും – എഴുത്തുകാരനും സങ്കൽപ്പിക്കുവാൻ പോലും കഴിയാത്ത മാതിരിയാണ് ചന്ദ്രിക ഭാഷ ക്രമപ്പെടുത്തിയിരിക്കുന്നത്. ഭാഷപ്രയോഗത്തിലും ആഖ്യാനത്തിലും മറ്റെല്ലാ പെണ്ണെഴുത്തുകാരിൽ നിന്നും വളരെ മുന്നോട്ട് പോയിരിക്കുന്നു ചന്ദ്രിക. ചന്ദ്രികയുടെ ഫെമിനിസം സൈദ്ധാന്തികമല്ല. ചന്ദ്രികയുടേത് ജൈവഫെമിനിസമാണ്.
സായിവുമാർക്കും സായിവിച്ചിമാർക്കും മാത്രമല്ല, നമ്മുടെ കഥാകാരികൾക്കും ഇങ്ങനെയൊരു കഥയെഴുതാൻ കഴിയുമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കണം. പക്ഷേ പടച്ചവന് പോലും ഇക്കഥ മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യാൻ കഴിയില്ല.
‘എന്റെ പച്ചക്കരിമ്പേ..’ വാങ്ങിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Comments are closed.