DCBOOKS
Malayalam News Literature Website

മലയാളികളുടെ പ്രിയപ്പെട്ട മൂന്ന് പെണ്ണെഴുത്തുകൾ , മാധവിക്കുട്ടിയുടെ ‘എന്റെ കഥ’, ‘എന്റെ ലോകം’, സിസ്റ്റര്‍ ജെസ്മിയുടെ ‘ആമേന്‍: ഒരു കന്യാസ്ത്രീയുടെ ആത്മകഥ’ ; മൂന്നു പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 149 രൂപയ്ക്ക് !

മനുഷ്യമനസ്സിന്റെ ലോലതലങ്ങള്‍ അനാവൃതമാക്കുന്ന ഭാവനകളുടെ ചക്രവര്‍ത്തിനിയാണ് മാധവിക്കുട്ടി എന്ന കമലാദാസ്. ഹൃദയത്തിന്റെ ആഴങ്ങളില്‍ അസ്വാസ്ഥ്യം പടര്‍ത്തുന്ന അനുഭവങ്ങള്‍ സ്വന്തം രക്തത്തില്‍ മുക്കി എഴുതിയവയാണ് അവരുടെ രചനകള്‍. സമൂഹമനസിലെ പ്രിയസത്യങ്ങളെയും അപ്രിയ സത്യങ്ങളെയും, സ്വസമുദായത്തിന്റെ പൊയ്മുഖങ്ങളെയും ധൈര്യപൂര്‍വ്വം ആവിഷ്‌കരിച്ചതിന്റെ പേരില്‍ വിവാദങ്ങളില്‍ അകപ്പെടുകയും ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത എഴുത്തുകാരികൂടിയാണ് ഇവര്‍.

Madhavikkutty (Kamala Das)-Ente Katha‘കാലം ജീനിയസിന്റെ പാദവിമുദ്രകള്‍ നല്‍കി അംഗീകരിച്ച മാധവിക്കുട്ടി സമകാലിക മൂല്യങ്ങള്‍ക്ക് വിപരീതമായി നിര്‍മ്മിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്’ എന്നാണ് കെ പി അപ്പന്‍ എന്റെ കഥ‘യെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥയുടെ രൂപത്തില്‍ സാഹിത്യത്തിന് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മകഥയും അതേസമയം സ്വപ്‌ന സാഹിത്യവുമായി നിലകൊള്ളുന്ന എന്റെ കഥ 1973ലാണ് പ്രസിദ്ധീകരിച്ചത്.

എന്റെ കഥയുടെ രണ്ടാം ഭാഗം എന്ന നിലയ്ക്കാണ് എന്റെ ലോകം വായിക്കപ്പെടുന്നത്. അതും മലയാളനാടില്‍ത്തന്നെ മാധവിക്കുട്ടി എഴുതിത്തുടങ്ങി. ‘എന്റെ ലോകം’ എന്ന പംക്തിയിലൂടെ അനുഭവതീക്ഷ്ണങ്ങളായ കുറെ കാര്യങ്ങള്‍ അവര്‍ എഴുതി. എന്നാല്‍, ആ ലേഖനങ്ങള്‍ സമാഹരിക്കപ്പെടാതെ കിടന്നു. അവയെല്ലാംകൂടി ഡി സി ബുക്‌സാണ് എന്റെ ലോകം എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്.Madhavikkutty (Kamala Das)-Ente Lokam

സംഭ്രമജനകമായ ഒരാത്മകഥ, സിസ്റ്റര്‍ ജെസ്മിയുടെ ‘ആമേന്‍: ഒരു കന്യാസ്ത്രീയുടെ ആത്മകഥ’. Sister Jesme-Amen-Oru Kanyasthreeyude Atmakadhaകേരളത്തിലെ കത്തോലിക്കാ സഭയിലെ പുരോഹിതാധിപത്യത്തെയും അസ്സാന്മാര്‍ഗ്ഗികതയെയും കുറിച്ചുള്ള നേരനുഭവങ്ങളുടെ തുറന്നുപറച്ചിലായിരുന്നു ആ ആത്മകഥ. ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റിയ ആത്മകഥ എന്ന പ്രത്യേകതയും ഈ പുസ്തകത്തിനുണ്ട്.

സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിലൂടെ മലയാളിയെ ഞെട്ടിപ്പിച്ച മാധവിക്കുട്ടിയുടെ എക്കാലത്തെയും മികച്ച രണ്ട് രചനകൾ, ആത്മകഥയും സ്വപ്‌ന സാഹിത്യവുമായി നിലകൊള്ളുന്ന ‘എന്റെ കഥ’, എന്റെ കഥ എഴുതിക്കഴിഞ്ഞതിനുശേഷമുള്ള ജീവിതാവസ്ഥകളും അനുഭവങ്ങളും, സാമൂഹിക ചുറ്റുപാടുകളും ‘എന്റെ ലോകം’, സംഭ്രമജനകമായ ഒരാത്മകഥ, സിസ്റ്റര്‍ ജെസ്മിയുടെ ‘ആമേന്‍: ഒരു കന്യാസ്ത്രീയുടെ ആത്മകഥ’

മൂന്നു പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 149 രൂപയ്ക്ക് !

ഓരോ പുസ്തകങ്ങൾ വീതം 69 രൂപയ്ക്കും സ്വന്തമാക്കാൻ അവസരം !

പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.