DCBOOKS
Malayalam News Literature Website

മൂന്നാം ലോകത്തേക്കൊരു കിളിവാതില്‍

ജൂലൈ ലക്കം പച്ചക്കുതിരയില്‍

ഡെയ്‌സി ജാക്വിലിന്‍

സമുദായം എന്ന വിരൂപയായ മുത്തശ്ശി വിദ്വേഷം നിറഞ്ഞ മനുസ്സുള്ളവരെയും നുണ  പറയുന്നവരെയും വഞ്ചിക്കുന്നവരെയും സ്വാര്‍ത്ഥികളെയും ഏറ്റം രഹസ്യമായി കൊല ചെയ്യുന്നവരെയും വാത്സല്യത്തോടെ പുതപ്പിക്കുന്നു. ഈ കരിമ്പടത്തിന്റെ രക്ഷയെ വെറുക്കുന്നവര്‍ പുറത്തുകടന്നു തണുത്തുവിറക്കുന്നു. പുറത്തുകടന്ന കമല തണുത്തുവിറച്ച് ചത്തുപോയവളാണ്. സ്വയം ബലിമൃഗമാക്കുക എന്നതാണ് ഒരെഴുത്തുകാരിയുടെ ഒന്നാമത്തെ കടമ. പിന്നെ (മഷിക്കു പകരം) സ്വന്തം രക്തംകൊണ്ട് എഴുതുക എന്നതും. മനുഷ്യന്‍ മണ്ണും പൊടിയും അഴുക്കുമാണ്. എന്നാല്‍ അവളുടെ/അവന്റെ വാക്കുകള്‍ അനശ്വരമായി തീരാറുണ്ട്. അവള്‍ സംസാരിക്കുന്നത് വരാനിരിക്കുന്ന തലമുറയോടാണ്: എന്റെ കഥ 50 വര്‍ഷം പൂര്‍ത്തിയാക്കിയ സന്ദര്‍ഭത്തില്‍ വീണ്ടും ഒരു വായന.

ചിലര്‍ ജീവിക്കുന്നത് ജീവിക്കുന്നവരുടെയും മരിച്ചവരുടെയുമല്ലാത്ത മൂന്നാം ലോകത്താണ്.

‘എന്റെ കഥ’ യെക്കുറിച്ച് ഒരു ചെറുകുറിപ്പ് തയ്യാറാക്കാന്‍ പോകുന്നു എന്നു പറഞ്ഞപ്പോള്‍ എന്റെ സുഹൃത്ത് Textപറഞ്ഞു ”ഇത്രയും ഞാന്‍ പ്രതീക്ഷിച്ചില്ല.” അതൊരു അഭിനന്ദനമായി കണക്കിലെടുത്തുകൊണ്ട് ലോകത്തിലേക്കുംവെച്ച് ഏറ്റവും ചെറിയ ആത്മകഥയായ ‘എന്റെ കഥ’യിലേക്കു കടക്കട്ടെ. നാല്പതുതികഞ്ഞ ഒരാള്‍ ആത്മകഥ എഴുതാന്‍ പാടില്ല. കാരണം ആത്മകഥ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ അനവധി വാല്യങ്ങള്‍ അതിനുവേണ്ടി വന്നേക്കും. അതു വായനക്കാരനും ബുദ്ധിമുട്ടുണ്ടാക്കും. ഏതു ആത്മകഥയാണ് താന്‍ വായിച്ചതെന്ന ചിന്താക്കുഴപ്പം ബാക്കി നില്ക്കും. അതിനാല്‍ ആത്മകഥയെഴുതുന്നവര്‍ മിനിമം അതിനുള്ള യോഗ്യത നേടിയിരിക്കണം. കാലക്രമമമനുസരിച്ച് ചുരുങ്ങിയത് പ്രായം 60 കടന്നിരിക്കണം.

പക്ഷേ, ഇവിടെ മരണത്തെ അഭിമുഖീകരിക്കുന്ന മാധവിക്കുട്ടി നാല്പതുതികയുംPachakuthira മുന്നെ ഒരു ആത്മകഥ എഴുതാനിരിക്കുന്നു. നാളെ താന്‍ മരിച്ചുപോയേക്കും എന്ന കലശലായ തോന്നലില്‍നിന്നാണ് ലൈംഗികതയുടെ ലാവണ്യപൂര്‍വ്വമായ കൗശലപ്രയോഗങ്ങളിലൂടെ അപൂര്‍വ്വസുന്ദരമായ ഈ കൊച്ചുകൃതി പിറവി കൊള്ളുന്നത്.

ഭാവിയുടെ ഭാരമില്ലാതെ ഒരാള്‍ തന്റെ അവസാന കവിത കുറിക്കുകയാണ്. തന്റെ രക്തംകൊണ്ടാണ് ആ കവിത കുറിക്കുന്നത്. ഒന്നിനോടും സമരസപ്പെടാത്ത ഒരു ആത്മാവും തന്റെ പ്രണയവും സ്നേഹദാഹവും നിരാശയും ശരീരത്തിന്റെ തൃഷ്ണകളും ഒരു മറവും ഒളിവുമില്ലാതെ വെളിപ്പെടുത്തുന്നു. ജലത്തില്‍ മുങ്ങിമരിക്കുന്നവന്റെ കണ്‍മുന്നിലൂടെ തന്റെ മുഴുവന്‍ ജീവിതവും ഒരു നിഴല്‍ച്ചിത്രത്തിലെന്നോണം കടന്നുപോകാറുണ്ട് എന്നു പറയുന്നു. അതത് സംയമനത്തോടെ വെളുത്ത കടലാസുകളില്‍ പകര്‍ത്തിവെക്കുക മാത്രം. നിര്‍മ്മമതയോടെ മരണമൊഴി നല്കുന്നതുപോലെ ഓരോരോ സിരാതന്തുവായി നാഡീപടലമായി ഇറുത്തെടുത്ത് പേജുകളില്‍ നിരത്തിവെക്കുക-അപകടകരമായ സത്യസന്ധത വേണ്ട. എന്നാല്‍ ഏറ്റുവാങ്ങേണ്ടി വന്ന വിമര്‍ശനങ്ങളുടെ അതിതീവ്രതകാരണം ഇതിങ്ങനെയൊക്കെ വന്നുപെടും എന്നറിഞ്ഞിരുന്നെങ്കില്‍ താനിതിനു മുതിരുകയേ ഇല്ലായിരുന്നുവെന്നു കഥാകാരിയെക്കൊണ്ട് പറയിക്കുന്നതുപോലെ ആ വികാരവിക്ഷുബ്ധ പ്രതികരണമാണ് ഇതിനുണ്ടായതും. കേരളീയര്‍ തങ്ങളുടെ അടിവസ്ത്രങ്ങളൊന്നാകെ ആ അലക്കുകല്ലില്‍ അടിച്ചുനനച്ചു.

പമ്മന്‍ഭ്രാന്ത്‘ എഴുതാന്‍ വരെ കാരണമായത് ഈ പുസ്തകമാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ആദ്യമായി ഈ പുസ്തകം കാണുന്നത് എന്റെ സഹോദരിയുടെ പക്കലാണ്. അന്ന് ഫാറൂഖ് കോളജില്‍നിന്നും സമൃദ്ധമായ ലൈബ്രറിസാഹിത്യം ഞങ്ങളുടെ വീട്ടിലെത്താറുണ്ടായിരുന്നു. ‘മഹാഭാരതവും‘, ‘ഇനി ഞാനുറങ്ങട്ടെ’യും ‘ആയിരത്തൊന്നു രാവുകളും’, ‘ഖസാക്കിന്റെ ഇതിഹാസവും’, ‘ചിരസ്മരണ’യും ‘സംസ്‌കാര’വും എത്തിയതുപോലെ ഒരുനാള്‍ ഇതും എത്തിച്ചേര്‍ന്നു. അന്നൊക്കെ കഥ വായിച്ചു കേള്‍ക്കുന്നതിലായിരുന്നു കമ്പം. Read aloud stories. എന്നാല്‍ ഈ പുസ്തകം വായിച്ചുതരാനുള്ളതല്ല എന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കപ്പെട്ടു.

പിന്നീടെന്നോ എന്റെ കൈയില്‍ ഇതു വന്നുചേര്‍ന്നു. ഇരുപതു തികയാത്ത പ്രായത്തില്‍ അമ്മവേഷം കെട്ടിയ എനിക്ക് ഇതു വായിക്കാനുള്ള ക്ഷമയോ സ്വാവകാശമോ കിട്ടിയില്ല. അതിനാല്‍ ഞാനതുപിന്നത്തേക്കു വെച്ചു. വ്യക്തിപരമായി നേരിട്ട ഒരു പ്രതിസന്ധിഘട്ടം മറികടക്കാന്‍ ഓരോ കുഞ്ഞുപുസ്തകംപോലും വിറ്റുകളയേണ്ടി വന്നപ്പോള്‍ ഈ പുസ്തകവും അതില്‍ ഒരു മാന്യസ്ഥാനം അലങ്കരിച്ചു.

പൂര്‍ണ്ണരൂപം 2023 ജൂലൈ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്‌

മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

 

 

 

 

 

 

Comments are closed.