DCBOOKS
Malayalam News Literature Website

സാഹിത്യ നഗരത്തിൽ നിന്നും മായകാഴ്ചകളുടെ നാടായ ദില്ലിയിലേക്ക് എം. മുകുന്ദനിലൂടെ ഒരു യാത്ര.

ഫ്രഞ്ച് അക്ഷരമാലയിലൂടെ ആദ്യാക്ഷരം കുറിച്ച് മലയാളസാഹിത്യകാരൻ എം. മുകുന്ദന്റെ ഓർമകളിലൂടെയുള്ള സഞ്ചാരമായി എൻ്റെ ദില്ലി എന്ന കെ എൽ എഫ് സെഷൻ.

 

 

ഫ്രഞ്ച് അക്ഷരമാലയിലൂടെ ആദ്യാക്ഷരം കുറിച്ച് മലയാളസാഹിത്യകാരൻ എം. മുകുന്ദന്റെ  ഓർമകളിലൂടെയുള്ള സഞ്ചാരമായി എൻ്റെ ദില്ലി എന്ന കെ എൽ എഫ് സെഷൻ. എഴുത്തുകാരനായ ലിജീഷ് കുമാറായിരുന്നു മോഡറേറ്റർ.

നാല്പതു വർഷകാലം ചിലവിട്ട ഡൽഹിയെക്കാൾ ഇരുപ്പത് വർഷബാല്യം  ചിലവഴിച്ച മയ്യഴിയാണ് തനിക്കേറെ പ്രിയമുള്ളതും തന്നെ ഏറെ സ്വാധീനിച്ചതും എന്ന് അദ്ദേഹം പറഞ്ഞു. 

നീതിനിഷേധിക്കപെട്ടവരുടെ നഗരമായ ഡൽഹിയുടെ ഇപ്പോഴത്തെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷവുമായി ചരിത്രത്തിലെ ഇന്ദ്രപ്രസ്ഥത്തിന് സമാനതകളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ശിഥില പ്രണയങ്ങളുടെ ദേശമായ ഫ്രാൻസിനെ കുറിച്ച്  അദ്ദേഹം ‘എൻ്റെ എംബസിക്കാലം’ എന്ന ആത്മകഥയിൽ രേഖപ്പെടുത്തിയതിനെ പറ്റിയും എന്ത് കൊണ്ട് മുകുന്ദൻ എന്ന എഴുത്തുകാരൻ നാട്ടിൻപുറങ്ങളിലെ കിസ്സകളും പ്രണയങ്ങളും ഇഷ്ടപെടുന്നുവെന്നും വാചാലനായി. 

“ഞാൻ സർക്കാരിന്റെ കൂടെ നിൽക്കുന്നു” എന്ന, ഈയിടെ മുകുന്ദൻ നടത്തിയ പ്രസ്താവനയുടെ പൂർണ്ണരൂപം ഒരിക്കൽ കൂടി അദ്ദേഹം ഓർമ്മിപ്പിച്ചു. സർക്കാർ എന്നത് കൊണ്ട് താൻ  നിലവിലെ ഭരണപക്ഷത്തെ മാത്രമല്ല ഉദ്ദേശിച്ചതെന്നും അത് ഇടതുപക്ഷവുമാവാം എന്നും  അദ്ദേഹം വിശദീകരിച്ചു. നാടിന്റെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന നല്ല – രാഷ്ട്രീയ നിലപാടിനു പിന്തുണ നൽകുമെന്നാണ് താൻ അന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply