DCBOOKS
Malayalam News Literature Website

പ്രണയത്തിന്റെ പ്രണയത്തിന്റെ മാത്രം കഥ…

ജിസ്മ ഫൈസിന്റെ ” എന്റെ അരുമയായ പക്ഷിക്ക് ” എന്ന പുസ്തകത്തിന് രമ്യ വിഷ്ണു എഴുതിയ വായനാനുഭവം (കടപ്പാട് -ഇൻസ്റ്റഗ്രാം )

“പ്രണയത്തിൽ മറവികളില്ല. ഓർമ്മകൾ മാത്രമേയുള്ളു. മറവിയിലേക്ക് ശ്രമപ്പെട്ട് ചുവടുകൾ വച്ചാലും ഓർമ്മകളുടെ കുത്തൊഴുക്കിൽ കാലിടറി വീഴുന്നു. ചിലപ്പോൾ ഓളങ്ങളുടെ തഴുകലാൽ ഒഴുകുന്നു. മറ്റു ചിലപ്പോൾ ചുഴിയുടെ വലയങ്ങളിൽ പിടയുന്നു.”

ജിസ്മ ഫൈസിൻറെ ” എന്റെ അരുമയായ പക്ഷിക്ക് ”വായിച്ചു തീരുമ്പോൾ മരണമില്ലാത്ത ഒരു പ്രണയത്തിന് ഞാനും സാക്ഷിയായി നന്ദൻ്റെയും , ആയിഷയുടെയും പ്രണയം പരസ്പരം ആത്മാവിലല്ല, ആത്മാവായി തന്നെ ജീവിക്കുന്നവർ.

” ചില കടന്നുവരവുകൾ ചില കണ്ടുമുട്ടലുകൾ ചില കൂടി ചേരലുകൾ കാലം തിരിച്ചെടുത്താലും നിലനിൽക്കുന്ന ചില തണൽ മരങ്ങൾ Textമുള പൊട്ടിയ നേരങ്ങൾ അത് നമ്മളിൽ ആദ്യമായി സംഭവിക്കുന്നതല്ല. ജന്മജന്മാന്തരങ്ങളായി ആത്മാവിനാൽ ബന്ധിക്കപ്പെട്ടവരുടെ പുന:സംഗമമാണ്. ജന്മാന്തരങ്ങൾക്കപ്പുറം വെള്ളാരം കല്ലിൽ ഒരുമിച്ചു ചേർന്ന ആ ദിവസം പുന:സൃഷ്ട്ടിക്കപ്പെടുന്നു.”

ആദ്യ കൂടി കാഴ്ച്ചയിൽ തന്നെ ഒരിക്കലും ഒരുമിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രണയികളായ രണ്ടു മനുഷ്യരുടെ കഥ പറയുകയാണ് ജിസ്മ.

പരസ്പരം കാണാതെയും മിണ്ടാതെയും എത്രകാലം കഴിഞ്ഞാലും ” ആത്മാവിൽ അലിഞ്ഞു ചേർന്നവർ കൂടെയില്ലാതാവുന്നതെങ്ങനെ”.

” അവളിലേക്കുള്ള ദൂരം എപ്രണയത്തിന്റെ പ്രണയത്തിന്റെ മാത്രം കഥ… ഹൃദയത്തെ കാതോർക്കുന്നത്ര മാത്രമാണ്”…

അതെ നന്ദൻ്റെ ഹൃദയത്തെ കാതോർത്തുകൊണ്ട് ആയിഷയുടെ ആത്മാവിലേക്കിറങ്ങി ചെന്നൊരെഴുത്ത്…

” ഒരുവളുടെ മുടിയിഴകളെ ഉലയ്ക്കാതെ കൺമഷി പടർത്താതെ , അധരങ്ങൾ ചുമക്കാതെ, തൊണ്ട കുഴികളിൽ ഉമനീര് കലരാതെ, നഖക്ഷതമേൽക്കാതെ , മറുകുകൾ തിരയാതെ,ദേഹത്തിൻറെ താപമളക്കാതെ,രോമകൂപങ്ങളിൽ വിയർപ്പ് പൊടിയാതെ ആവേശത്തിൻ്റെ കിതപ്പറിയാതെ ചുംബിക്കുവാൻ ഒരുവനു കഴിയുമോ?

കഴിയും …… നന്ദനു കഴിഞ്ഞു ആത്മാവിൽ അലിഞ്ഞു ചേർന്ന ഒരു വളിൽ ആദ്യ ചുംബനം അങ്ങനെ മാത്രമേ സംഭവിക്കുകയുള്ളൂ…

പരസ്പരം ചോദിക്കാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിറഞ്ഞ ഹൃദയവുമായി രണ്ടാത്മാക്കൾ…

ചുറ്റുമുള്ള എല്ലാവരോടും ദയവു തോന്നുന്നത് ഒരു തരത്തിൽ സ്വയം ശിക്ഷിക്കലാണ്. അങ്ങനെ ശിക്ഷിക്കപ്പെട്ട ജീവിതമാണ് നന്ദൻ്റെയും, ആയിഷയുടേയും .

” നീണ്ട വർഷങ്ങൾ പരസ്പരം കൈമാറിയ നിശബ്ദ പ്രണയം ആ നിശബ്ദമായ പ്രണയത്തിൽ, ആ നിശബ്ദതയുടെ ആരവങ്ങളിൽ , ആ ഒരു ദിവസത്തിൻ്റെ ഓർമ്മയിൽ അവൾ അവനിലും, അവൻ അവളിലും ജീവിച്ചു”

വായിച്ചു തീരുമ്പോൾ മനസ്സുമുഴുവൻ പ്രണയത്താൽ നിറയ്ക്കുന്ന ഒരു നോവൽ ഇത് ദുഃഖത്തിന്റെയോ വിരഹത്തിന്റെയോ കഥയല്ല. പ്രണയത്തിന്റെ പ്രണയത്തിന്റെ മാത്രം കഥ…

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.