എന്‍മകജെ; നരകമായി തീര്‍ന്ന സ്വര്‍ഗ്ഗം
എന്‍ഡോസള്‍ഫാന്‍ ദുരന്തം ബാധിച്ച കാസര്‍ഗോഡിലെ എന്‍മകജെ എന്ന ഗ്രാമത്തിലെ ദുരിത പൂര്‍വമായ ജന ജീവിതത്തിനെ ആധാരമാക്കി അംബികാസുതന്‍ മാങ്ങാട് എഴുതിയ നോവലാണ് എന്‍മകജെ. സമൂഹത്തില്‍ പിന്നോക്കം നില്ക്കുന്ന ഒരു വിഭാഗത്തോട് ഭരണ കൂടം കാണിച്ച ക്രൂരത വിളിച്ചോതുന്നതാണ് ഈ നോവല്‍. 25 വര്‍ഷം നീണ്ടു നിന്ന വിഷ പ്രയോഗം ഒരു നാടിനെ എല്ലാ രീതിയിലും നിശ്ശബ്ദമാക്കി എന്ന് നോവല്‍ വിലപിക്കുന്നു. പരിസ്ഥിയില്‍ മനുഷ്യന്‍ ഇടപെടുന്നതിന്റെ വിനാശകരവും ദുരന്താത്മകവുമായ അവസ്ഥാ വിശേഷങ്ങളെ ഉള്ളുരുകി ആവിഷ്‌കരിക്കുന്ന ഈ നോവലിനെ ആസ്പദമാക്കി പരിസ്ഥിതിദര്‍ശനങ്ങളുടെ സഹായത്തോടെ ഷീബ സി വി തയ്യാറാക്കിയ പഠനമാണ് എന്‍മകജെ- നരകമായി തീര്‍ന്ന സ്വര്‍ഗ്ഗം.
പ്രകൃതിയും മനുഷ്യനും, സാമൂഹ്യപ്രശ്‌നങ്ങള്‍ സാഹിത്യത്തില്‍, വിഷമയമായ എന്‍മകജെ, അതിജീവനത്തിന്റെ വെല്ലുവിളി എന്നിങ്ങനെ നാലുഭാഗങ്ങളിലായാണ് ഷീബ എന്‍മകജെ എന്ന നോവലിനെ പഠനവിധേയമാക്കിയിരിക്കുന്നത്. മലയാളത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്ന ഹരിതനിരൂപണത്തിന്റെ ഒരു ഉദാഹരണം കൂടിയാണ് ഈ പഠനം.
അഷ്ടമൂര്‍ത്തി എഴുതിയ അവതാരിക, നോവലിസ്റ്റ് അംബികാസുതന്‍ മാങ്ങാടുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍, നോവലിലെ കഥാപാത്രങ്ങളായവരുടെ ചിത്രങ്ങള്‍ എന്നിവയും അനുബന്ധമായിനല്‍കിയിട്ടുണ്ട്.
Comments are closed.