DCBOOKS
Malayalam News Literature Website

ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയ്ക്ക് ഇംഗ്ലീഷ് പരിഭാഷ ഒരുങ്ങുന്നു

സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കഥാകൃത്ത് ഉണ്ണി ആര്‍ രചിച്ച വാങ്ക് എന്ന ചെറുകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നു. ഓപ്പണ്‍ മാഗസിനാണ് വാങ്ക് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. രചനാവേളയില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്ത വാങ്ക് എന്ന കഥ ഡി.സി ബുക്‌സ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോളേജ് അവധിക്ക് ഒരു മാസം ബാക്കിയുള്ളപ്പോള്‍ കൂട്ടുകാരികളോട് തന്റെ ആഗ്രഹം വെളിപ്പെടുത്തുന്ന റസിയയുടെ കഥയാണ് വാങ്ക്. പള്ളിയില്‍ നിസ്‌കാരസമയമാകുമ്പോള്‍ വാങ്ക് വിളിക്കുന്നതു പോലെ അവള്‍ക്കും അങ്ങനെ ചെയ്യണം. അതിനു തന്നെ സഹായിക്കാമോ എന്ന് അവള്‍ കൂട്ടുകാരികളോട് ചോദിക്കുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. ഒപ്പമുള്ള കൂട്ടുകാരികള്‍ അമ്പരന്നെങ്കിലും അവളുടെ ആഗ്രഹം സാധിച്ചെടുക്കുന്നതിനായി ഉറ്റസുഹൃത്ത് നടത്തുന്ന ചില ശ്രമങ്ങളും റസിയക്കുണ്ടാകുന്ന ചില അനുഭവങ്ങളുമാണ് വാങ്ക് എന്ന ചെറുകഥയുടെ സംക്ഷിപ്തം. വാങ്കും മറ്റ് 10 ചെറുകഥകളും ഉള്‍പ്പെടുത്തിയ കഥാസമാഹാരം അടുത്തിടെയാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചത്.  ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഉണ്ണി ആറിന്റെ ഏഴാമത്തെ കൃതിയാണ് വാങ്ക് .

 

 

Comments are closed.